Entertainment

ഈ വർഷവും പതിവ് തെറ്റിച്ചില്ല ആപ്പിളിൻ്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 14 സ്വന്തമാക്കി മമ്മൂക്ക| The Very First Sale of Apple iPhone 14 Pro Max in Kerala to Actor Mammootty by Managing Director of Mobile King Mohammad Fayas

മലയാള സിനിമയുടെ അഭിമാന താരമാണ് മമ്മൂട്ടി. മലയാള സിനിമയിൽ പകരക്കാർ ഇല്ലാതെ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമെന്ന് തന്നെ മമ്മൂട്ടിയെ വിശേഷിപ്പിക്കാവുന്നതാണ്. നിരവധി ആരാധകരും മമ്മൂട്ടിയ്ക്ക് ഉണ്ട്. മമ്മൂട്ടിയുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ ചിത്രീകരണ തിരക്കിലാണ് അദ്ദേഹം. റോഷാക്ക് ഉടനെ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ ഒരു വ്യത്യസ്തമായ കഥാപാത്രമായിരിക്കും റോഷാക്ക് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുന്നത്. ഐഫോണിന്റെ ഏറ്റവും പുതിയ സീരിയസ് സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂക്ക.

ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഏകദേശം 2 ലക്ഷം വരുന്നതാണ് ഈ ഒരു ഫോൺ. ഇത് സ്വന്തമാക്കിയിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഐ ഫോണിന്റെ പ്രൊ മാക്സ് 14 ആണ് മമ്മൂക്ക സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫോണിന്റെ ആദ്യത്തെ വിൽപ്പന നടന്നിരിക്കുന്നതും മമ്മുക്കയ്ക്ക് വേണ്ടി തന്നെയാണ്. ഫസ്റ്റ് സെയിൽ എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മൊബൈൽ കിങ് ഓൺലൈൻ എന്ന ഇൻസ്റ്റഗ്രാം പേജ് പുറത്തു വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഐഫോൺ സീരിസ് ലോഞ്ച് ചെയ്തിട്ടേ ഉള്ളൂ. അപ്പോഴേക്കും ഇതു മമ്മൂക്ക സ്വന്തം ആയിരിക്കുകയാണ്. രണ്ടു ലക്ഷം രൂപയോളം വിലവരുന്ന ഈ ഐഫോണിന് ഒരുപാട് പ്രത്യേകതകൾ ആണ് ഉള്ളത്മികച്ച ബാറ്ററി പവറും ഈ ഫോണിന്റെ പ്രത്യേകതയാണ്. ഇതിന്റെ സ്റ്റോറേജ് എന്ന് പറയുന്നത് 1 ടിബിയാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലും വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.

Story Highlights : The Very First Sale of Apple iPhone 14 Pro Max in Kerala to Actor Mammootty by Managing Director of Mobile King Mohammad Fayas

ഈ വർഷവും പതിവ് തെറ്റിച്ചില്ല ആപ്പിളിൻ്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 14 സ്വന്തമാക്കി മമ്മൂക്ക| The Very First Sale of Apple iPhone 14 Pro Max in Kerala to Actor Mammootty by Managing Director of Mobile King Mohammad Fayas

Most Popular

To Top