Entertainment

അമ്മ സംഘടനയ്ക്ക് അന്തസ്സ് ഉണ്ടായിരുന്നുവെങ്കിൽ വിജയ് ബാബുവിനോട് മാറിനിൽക്കാൻ പറയുമായിരുന്നു, എന്റെ മകൾ അങ്ങോട്ട്‌ ചാറ്റ് ചെയ്യാൻ ചെല്ലുകയാണെങ്കിൽ ബ്ലോക്ക് ചെയ്യണമായിരുന്നു. ഇരയുടെ അച്ഛൻ.|The victim’s father says he should have been blocked if my daughter had gone there to chat.|

അമ്മ സംഘടനയ്ക്ക് അന്തസ്സ് ഉണ്ടായിരുന്നുവെങ്കിൽ വിജയ് ബാബുവിനോട് മാറിനിൽക്കാൻ പറയുമായിരുന്നു, എന്റെ മകൾ അങ്ങോട്ട്‌ ചാറ്റ് ചെയ്യാൻ ചെല്ലുകയാണെങ്കിൽ ബ്ലോക്ക് ചെയ്യണമായിരുന്നു. ഇരയുടെ അച്ഛൻ.|The victim’s father says he should have been blocked if my daughter had gone there to chat.|

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന പ്രശ്നമാണ് നടൻ വിജയ് ബാബുവിന്റെ പ്രശ്നം. വിജയ് ബാബുവിനെ അമ്മ സംഘടനയിൽ നിന്നും ഒഴിവാക്കിയില്ല എന്ന് പറഞ്ഞ നടൻ ഷമ്മി തിലകൻ അടക്കമുള്ളവർ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ അമ്മയൊരു ക്ലബ്ബാണ് എന്നും കൊച്ചിയിലെ മറ്റു പല ക്ലബ്ബുകളിലും വിജയ് ബാബു അംഗമാണെന്നും അതിനാൽതന്നെ പെട്ടെന്നൊന്നും വിജയ് ബാബുവിനെ സംഘടനയിൽ നിന്നും ഒഴിവാകാൻ സാധിക്കില്ലെന്നും ഒക്കെ ആയിരുന്നു ഇടവേള ബാബു പറഞ്ഞിരുന്നത്.

ഇപ്പോൾ അത് പെൺകുട്ടിയുടെ അച്ഛൻ വിജയ് ബാബുവിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. അദ്ദേഹം പറയുന്നത് അമ്മ സംഘടനയെക്കുറിച്ച് കൂടിയാണ്. അദ്ദേഹത്തിന് വാക്കുകൾ ഇങ്ങനെയാണ്..” അമ്മ പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള ഒരു സംഘടനയാണ്. പണവും സ്വാധീനവും ഉള്ളവർക്ക് എന്തുമാകാമെന്ന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.വിജയ് ബാബു ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തതിനെ വിമർശിച്ചു കൊണ്ടായിരുന്നു ഇരയുടെ അച്ഛൻ ഇങ്ങനെ സംസാരിച്ചിരുന്നത്. അതിജീവിതയുടെ അച്ഛൻ പിന്നെ പറഞ്ഞത് ഇങ്ങനെയാണ്.

അമ്മ സംഘടനയ്ക്ക് അന്തസ്സ് ഉണ്ടായിരുന്നുവെങ്കിൽ വിജയ് ബാബുവിനോട് മാറിനിൽക്കാൻ പറയുമായിരുന്നു. പരാതിയിൽ നിന്നും പിന്മാറാൻ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഒരു സുഹൃത്ത് വഴിയാണ് തന്റെ മകൾക്ക് അയാൾ ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. കേസ് കൊടുക്കരുതെന്ന് അപേക്ഷിച്ചു. ഇതിന്റെയെല്ലാം ഫോൺ റെക്കോർഡ് എന്റെ കൈവശമുണ്ട്. വിജയ് ബാബുവിന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ പണം വാഗ്ദാനം ചെയ്യേണ്ട ആവശ്യം എന്താണ്.? എന്തിനാണ് പിന്നെ കരഞ്ഞു കൊണ്ട് തന്റെ മകളുടെ പിന്നാലെ നടന്നത്. ഇത് ഒരു മാസത്തിന്റെ അകത്ത് ഉണ്ടായ സംഭവങ്ങൾ ആണ്. എന്റെ മകൾ അങ്ങോട്ട് ഫോൺ ചെയ്തു, ചാറ്റ് ചെയ്തു എന്ന് ഒക്കെ ആണ് പറയുന്നത്. വിജയ് ബാബു അവളെക്കാൾ ഇരട്ടി പ്രായമുള്ള വ്യക്തിയാണ്.

അവൾ അങ്ങോട്ട് ചെല്ലുകയാണെങ്കിൽ ബ്ലോക്ക് ചെയ്യണം ആയിരുന്നു. അല്ലെങ്കിൽ അവളുടെ അച്ഛനോടും അമ്മയോടും വിളിച്ചു പറഞ്ഞു, തന്നെ ശല്യം ചെയ്യുന്നു എന്ന് പറയാമായിരുന്നു. അതൊന്നും അയാൾ ചെയ്തില്ല. എന്തുകൊണ്ട് ചെയ്തില്ല. പക്വതയുള്ള വ്യക്തിയായിരുന്നില്ലേ. പല സ്ത്രീകളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ട്. ഇയാൾ കരുതിയത് ഈ കുട്ടി എവിടെയും പറയില്ല എന്നാണ്. വിജയ് ബാബുവാണ് കൂടുതൽ പക്വത കാണിക്കേണ്ടിരുന്നത്. ഇങ്ങനെയാണ് ഇരയുടെ അച്ഛൻ സംസാരിക്കുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു.
|The victim’s father says he should have been blocked if my daughter had gone there to chat.|

Most Popular

To Top
$(".comment-click-13527").on("click", function(){ $(".com-click-id-13527").show(); $(".disqus-thread-13527").show(); $(".com-but-13527").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });