Entertainment

പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിച്ച ലിസിയും കല്യാണിയും ഒരുമിച്ചുള്ള വീഡിയോ വൈറൽ.!!

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു എവർഗ്രീൻ നായികയാണ് ലിസി. മികച്ച ഒരുപാട് ചിത്രങ്ങളാണ് ലിസി മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. അതുപോലെതന്നെ മകൾ കല്യാണിയും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ലിസിയെ മലയാളികൾ മറന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ ലിസി സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് ലിസി. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ ക്ഷണനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും.

കല്യാണിയും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് കല്യാണി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുന്നത്. കല്യാണി അമ്മയുടെ ഫോട്ടോകോപ്പി ആണ് എന്നാണ് ആരാധകർ പറയുന്നത്. വരനെ ആവശ്യമുണ്ട്, കുഞ്ഞാലിമരയ്ക്കാർ,ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലാണ് പ്രധാനമായി കല്യാണി പ്രിയദർശൻ എത്തിയിട്ടുള്ളത്. മലയാളത്തിൽ ബ്രോ ഡാഡി എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ്. ഇരുവരുടെയും ജോഡി പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് കല്യാണിയും അമ്മ ലിസിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം ആണെങ്കിലും ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ വളരെ വിരളമായി മാത്രമാണ് ലഭിക്കാറുള്ളത്.

അമ്മയും മകളും ഒരുമിച്ചു ഉള്ള വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്.ഇരുവരും ഒന്നിച്ച് സ്കീം ലാബ് ഇന്ത്യയുടെ കൊച്ചിയിലെ ഒരു പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് താരങ്ങളെത്തിയത്. ഈ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഇരുവരും ഒന്നിച്ചു സംസാരിക്കുമ്പോൾ പ്രായം വെറും അക്കം ആണെന്ന് തെളിയിച്ചു വരികയാണെന്നാണ്. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. അമ്മയാണോ മകളാണോന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും ആളുകൾ പറയുന്നുണ്ട്. അമ്മയുടെ സൗന്ദര്യം അതുപോലെതന്നെയാണ് കല്യാണിക്ക് പകർന്നു കിട്ടിയിരിക്കുന്നത് എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്.

ഇരുവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം ആണ് ആരാധകർക്ക്. ചെറിയ സമയം മാത്രമേ സിനിമയിൽ നിലനിന്നിരുന്നുവെങ്കിലും തന്റെ സ്ഥാനമുറപ്പിച്ചതിനുശേഷമാണ് ലിസി സിനിമ രംഗത്തോട് വിട പറഞ്ഞത് .

Story Highlights: kalyani priyadarshan and lissy together

Most Popular

To Top