ഇവിടുത്തെ കാറ്റാണ് കാറ്റ്.! മഹേഷിന്റെ പ്രതികാരത്തിലെ ആ സുന്ദരിക്കുട്ടിയെ ഓർമയില്ലേ..? |The Viral Girl in maheshinte prathikaram movie |

ഇവിടുത്തെ കാറ്റാണ് കാറ്റ്.! മഹേഷിന്റെ പ്രതികാരത്തിലെ ആ സുന്ദരിക്കുട്ടിയെ ഓർമയില്ലേ..? |The Viral Girl in maheshinte prathikaram movie |

ഫഹദ് ഫാസിൽ നായകനായ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം എന്ന ചിത്രം. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ ഒരു വലിയ ബ്രേക്ക് കൊണ്ടു വന്ന ചിത്രവും മഹേഷിന്റെ പ്രതികാരം ആയിരുന്നു. ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയുടെ ജിംസി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു.അങ്ങനെ ഒരുപാട് പ്രത്യേകതകളായിരുന്നു ഈ ചിത്രത്തിന് പറയാനുണ്ടായിരുന്നത്. ഇടുക്കി എന്ന സ്ഥലത്ത് വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുവാൻ ഈ ചിത്രത്തിന് സാധിച്ചു എന്നതാണ് മറ്റൊരു പ്രത്യേകതയായി ആളുകൾ പറയുന്നത്.

ചിത്രത്തിലെ ഇടുക്കിയെ കുറിച്ചുള്ള ഗാനം വലിയതോതിൽ തന്നെ ശ്രദ്ധനേടിയിരുന്നു ഇവിടുത്തെ കാറ്റാണ് കാറ്റ് എന്ന ഗാനത്തിന് ആരാധകരും നിരവധിയായിരുന്നു. ചിത്രത്തിൽ ശ്രദ്ധ നേടിയ ഒരു പെൺകുട്ടിയുണ്ട്. ഈ ചിത്രത്തിൽ ഇടുക്കിയുടെ കാറ്റേറ്റ് കുളിർന്ന് നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി. വളരെ സുന്ദരിയായ ഒരു പെൺകുട്ടി. ആ പെൺകുട്ടിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആയിരുന്നു സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിരുന്നത്. ഇപ്പോഴിതാ പെൺകുട്ടി വളർന്ന ഒരു സുന്ദരിക്കുട്ടി ആയിരിക്കുകയാണ്. ഈ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഈ പാട്ട് തന്നെയാണ് ബാഗ്രൗണ്ട് ആയി എത്തിയിരിക്കുന്നത്.

പെൺകുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും ഈ കുഞ്ഞിനെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർ മറക്കില്ല എന്നതാണ് സത്യം. ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ ഈ സുന്ദരി പെൺകുട്ടി ആയിരുന്നു. ഇടുക്കിയിലെ പെൺകുട്ടിയാണ് അതെന്നാണ് ആ കാലങ്ങളിൽ പലരും പറഞ്ഞിരുന്നത്. ആ പെൺകുട്ടിയുടെ സ്വദേശം ഏതാണ് എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ പാട്ടിന് ഇന്നും ആരാധകരേറെയാണ് എന്നതാണ് മറ്റൊരു സത്യം. ഇപ്പോൾ ഈ പെൺകുട്ടിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവരുന്നത്.

പഴയ കൊച്ചുപെൺകുട്ടി തന്നെയാണോ ഇതെന്നാണ് ആളുകൾ കമന്റുകളിലൂടെ ചോദിച്ചു കൊണ്ടിരിക്കുന്നത്. വല്ലാതെ മാറിപ്പോയല്ലോ എന്നും ചിലർ പറയുന്നുണ്ട്.. നീളമുള്ള മുടി ഒക്കെയായി നല്ല സുന്ദരി ആയി മാറിയിരിക്കുകയാണ് കുട്ടി ഇപ്പോൾ.
Story Highlights:The Viral Girl in maheshinte prathikaram movie