റൈസ് കുക്കറിനെ വിവാഹം കഴിച്ച യുവാവ് ഈ കാരണം കൊണ്ട് കുക്കറിനെ ഡിവോഴ്സ് ചെയ്തു |The young man who married Rice Cooker divorced Cooker for this reason

റൈസ് കുക്കറിനെ വിവാഹം കഴിച്ച യുവാവ് ഈ കാരണം കൊണ്ട് കുക്കറിനെ ഡിവോഴ്സ് ചെയ്തു |The young man who married Rice Cooker divorced Cooker for this reason

നമുക്ക് വിശ്വസിക്കാൻ സാധിക്കാത്തതായ പലതരത്തിലുള്ള സംഭവങ്ങൾ ഈ ലോകത്തെ നടക്കുന്നുണ്ട്. അത്തരത്തിൽ ഒരു വിധത്തിലും വിശ്വസിക്കാൻ സാധിക്കാത്ത ഒരു വ്യത്യസ്തമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറിയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ ഇൻഡോനേഷ്യയിലുള്ള ഖോരുൾ അനം എന്ന വ്യക്തി തന്റെ ഫിലിപ്സ് റൈസ് കുക്കറിനെ വിവാഹം കഴിച്ചിരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അയാൾ ഇപ്പോൾ കുക്കറുമായി ഡിവോഴ്സ് ആയി എന്നും അറിയുന്നു. കുക്കറിൽ അരി മാത്രമേ നന്നായി വേവിക്കാൻ സാധിക്കുന്നുള്ളൂ എന്നതാണ് വിവാഹമോചനത്തിനുള്ള കാരണമായി അറിയാൻ സാധിക്കുന്നത്. തന്റെ കൂട്ടുകാരനും ഒത്തു നടത്തിയ ഒരു സംഭാഷണത്തിൽ നിന്നാണ് ഈ ആശയം ഇയാൾക്ക് ലഭിച്ചത് എന്നും പറയുന്നു. വിവാഹ ചടങ്ങിൽ സാക്ഷിയായി ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുകയും ചെയ്തിരുന്നു. വളരെ വ്യത്യസ്തവും എന്നാൽ വിശ്വസിക്കാൻ സാധിക്കാത്തതുമായ ഒരു വാർത്തയാണ് ഇതെന്നാണ് എല്ലാവരും പറയുന്നത്. ഇയാൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കും എന്നും ചിലർ പറയുന്നുണ്ട്. ഓരോരോ മാനസിക വൈകല്യങ്ങൾ എന്നല്ലാതെ എന്താണ് ഇതിന് പറയുന്നത്,

അങ്ങനെ അവർ വേർപിരിയുകയാണ് സുഹൃത്തുക്കളെ, ഇതൊക്കെ ഫേക്ക് ന്യൂസ് ആണ് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഈ ഒരു വാർത്തയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ആയി നടന്നിട്ടുള്ളത് കൊണ്ട് തന്നെ ആർക്കും ഇത് അവിശ്വസിക്കുവാനും കഴിയാറില്ല. ചില സ്ഥലങ്ങളിൽ ഇത്തരത്തിൽ ബാർബി ഡോളിനെ വിവാഹം കഴിച്ചവർ വേറെയുണ്ട്. പാവയോട് പ്രണയം തോന്നി എന്നും ആ പ്രണയത്തിന്റെ പുറത്തായിരുന്നു വിവാഹം എന്നും അവരെ പ്രസ്താവനകൾ നടത്തിയിട്ടുള്ളവർ നിരവധിയാണ്. അത്തരം സംഭവങ്ങൾ ഒക്കെ തന്നെ നിലനിൽക്കുന്നതിനാൽ ഈ സംഭവത്തെ ഒരു മാനസിക വൈകല്യം എന്ന തരത്തിൽ തള്ളിക്കളയാനും സാധിക്കില്ല എന്നാണ് ആളുകൾ പറയുന്നത്.Story Highlights: The young man who married Rice Cooker divorced Cooker for this reason