എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യ വിവാഹം ചെയ്താൽ നന്നായിരുന്നു, ശരണ്യ മോഹൻ.

എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യ വിവാഹം ചെയ്താൽ നന്നായിരുന്നു, ശരണ്യ മോഹൻ.

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും എല്ലാം വളരെ പ്രിയങ്കരിയായ ഒരു നടിയാണ് ശരണ്യ മോഹൻ. ബാല താരമായിരുന്നു താരം സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലും തമിഴിലും എല്ലാം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം.

തൻറെ വിവാഹത്തിൻറെ പറ്റി താരം സംസാരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭർത്താവ് അരവിന്ദ് കൃഷ്ണനും സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമാണ്.. ഏഴ് വർഷം നീണ്ടുനിന്ന സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് ഒരു സ്റ്റേജ് ഷോയിൽ എത്തിയപ്പോൾ താരം തുറന്നു പറഞ്ഞു.

” തനിക്ക് കല്യാണം ആലോചിക്കുന്ന സമയമായിരുന്നു അത്. പക്ഷെ തന്നെ സംബന്ധിച്ച് കല്യാണം കഴിക്കുന്ന ആൾ തന്നെ ശരിക്കും മനസ്സിലാക്കണമെന്ന് ഒരു കണ്ടീഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എൻജിനീയർ ആയിരിക്കണം ഡോക്ടർ ആയിരിക്കണം അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഒരു നടിയാണ് കാണാൻ മോശമില്ല നർത്തകിയാണ് എന്നതിനപ്പുറം എനിക്കും ചില പോരായ്മകൾ ഒക്കെയുണ്ട്.. അതുകൊണ്ടുതന്നെ ശരണ്യ എന്ന പെൺകുട്ടിയെ മനസ്സിലാക്കുന്ന ഒരു പുരുഷൻ ആയിരിക്കണം ഭർത്താവായി വരേണ്ടത് എന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു.

അച്ഛനോട് ഞാൻ ഇത് പറയുകയും ചെയ്തു.. വിവാഹാലോചന നടക്കുന്നതിനിടയിൽ ഒരു ദിവസം താൻ അരവിന്ദിനെ കണ്ടു, വിവാഹാലോചനയെ കുറിച്ച് ചോദിക്കുകയും ചെയ്തു. അപ്പോൾ വീട്ടിൽ ആലോചിച്ചിക്കുന്നുണ്ടെന്ന് ആയിരുന്നു അരവിന്ദ് നൽകിയ മറുപടി. എനിക്കും ആലോചനകൾ തുടങ്ങി എന്ന് ശരണ്യ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ശരണ്യയോട് ഒരു ചോദ്യം ചോദിച്ചു അരവിന്ദ്. എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യ വിവാഹം ചെയ്താൽ നന്നായിരുന്നു, അരവിന്ദൻറെ മെസ്സേജ് കണ്ട ശരണ്യ പറഞ്ഞു.

കുഴപ്പമില്ല പക്ഷേ അച്ഛൻറെയും അമ്മയുടെയും സമ്മതവും അനുഗ്രഹവും വേണം. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു എന്നും ശരണ്യ പറഞ്ഞു. ഞങ്ങൾ സംസാരിച്ചു കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു. ചെറുക്കൻറെ വീട് കാണാൻ പോയി. എൻറെ വീട്ടിൽ നിന്നും ആളുകളുമായി വിവാഹ നിശ്ചയം നടന്നു. ഒരു മാസം കൊണ്ട് കല്യാണവും കഴിഞ്ഞു. പിന്നെ ഞങ്ങൾ രണ്ടുപേരും അധികം സംസാരിച്ചില്ല എന്നും ശരണ്യ പറയുന്നുണ്ട്.

Leave a Comment