Entertainment

മുൻപും നിരവധി പ്രണയങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അവരിൽ ഇല്ലാത്ത ഈ ഒരു ഗുണം ആണ് വിക്കിയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. നയൻ‌താര.

മുൻപും നിരവധി പ്രണയങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അവരിൽ ഇല്ലാത്ത ഈ ഒരു ഗുണം ആണ് വിക്കിയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. നയൻ‌താര.

ഇപ്പോൾ ലോകമെങ്ങും ആരാധകർ ഒരു പോലെ സംസാരിക്കുന്ന വിഷയം ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയുടെ വിവാഹ മാമാങ്കത്തെ കുറിച്ച് തന്നെയാണ്. വളരെയധികം ആഡംബര അപൂർവമായാണ് വിവാഹം നടന്നത് എങ്കിലും ഈ വിവാഹത്തിൽ അധികമാരും പങ്കെടുത്തിരുന്നില്ല. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായിരുന്നു വിവാഹത്തിനുശേഷം ഉണ്ടായിരുന്നത്. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തെക്കുറിച്ച് പലരും വിമർശനാത്മകമായ കുറിപ്പുകളും ആയി എത്തുകയും ചെയ്തിരുന്നു.

ബോളിവുഡ് രീതിയിൽ ആയിരുന്നു നയൻതാര വിവാഹം നടത്തിയിരുന്നത്. നയൻതാര എത്തിയത് ആവട്ടെ രാജകീയ പ്രൗഢിയിലും. ഒരുപക്ഷേ ഇത്രത്തോളം വൈറൽ ആയിട്ടുള്ള ഒരു താരവിവാഹം അടുത്തൊന്നും മലയാളികൾ കണ്ടിട്ട് പോലും ഉണ്ടാവില്ല. അതീവ സുന്ദരിയായിരുന്നു നയൻ‌താര. ദമ്പതികൾ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ കാണുവാൻ എത്തിയിരുന്നു. വിഗ്നേശ് അണിഞ്ഞ മഞ്ഞ ചരടിൽ കോർത്ത താലിമാല കഴുത്തിൽ ചാർത്തി കൊണ്ട് തന്നെ നയൻതാര മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. നിങ്ങൾക്ക് മുൻപും നിരവധി പ്രണയങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് വിഘ്‌നേശ് ശിവനെ തന്നെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് എന്ന് ചോദിച്ചപ്പോൾ ആ അഭിമുഖത്തിൽ നയൻസ് പറഞ്ഞ മറുപടി വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു.

വിക്കിയുടെ ഒരു ഗുണം മാത്രം എടുത്തു പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും എനിക്കിഷ്ടമാണ്. വിക്കി യെ മുഴുവനായും ഞാൻ പ്രണയിക്കുന്നുണ്ട്. അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് എന്റെ കരിയർ മെച്ചപ്പെട്ടത്. ഓരോ ദിവസവും പുതിയതായി എന്തെങ്കിലും ചിന്തിക്കണം എങ്കിലും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്ന എല്ലാം എനിക്ക് തോന്നി തുടങ്ങിയത് വിക്കിയെ കണ്ടതിനുശേഷമാണ്.. മറ്റുള്ളവരിൽ ഏറെപ്പേരും ആദ്യം ശ്രമിക്കുന്നത് എന്റെ കരിയർ അവസാനിപ്പിച്ചശേഷം എന്നെ സ്നേഹിക്കുവാൻ ആണ്. അവർക്ക് ഒരു ഹോമേക്കർ ആയി എന്നെ വീട്ടിൽ ഇരുത്തണം എന്നാണ് ആഗ്രഹം. വിക്കി അങ്ങനെ ഒരാളല്ല. ജോലി ചെയ്യാൻ കൂടുതൽ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

നല്ലതാണെങ്കിൽ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവരുടെ അമ്മയും സഹോദരിയും എങ്ങനെയാണ് നോക്കുന്നത് എന്ന് കണ്ടറിഞ്ഞ് ആളാണ് ഞാൻ. ആറു വർഷത്തിനു മുകളിലായി വിക്കി എനിക്ക് അടുത്തറിയാവുന്ന വ്യക്തി ആണ് എന്ന് നയൻതാര പറയുന്നുണ്ട്. തേന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് നയൻതാര. ഒരു സിനിമയ്ക്ക് വേണ്ടി നയൻതാര വാങ്ങുന്ന പ്രതിഫലം ഏഴ് കോടി രൂപ അടുപ്പിച്ചാണ്. അതുകൊണ്ടുതന്നെ ഇത്രയും കഴിവുള്ള ഒരു നടി വിവാഹശേഷം ഒരു ഹോം മേക്കറായി വീട്ടിലിരിക്കണം എന്നു പറഞ്ഞാൽ ഒരുപക്ഷേ അവരുടെ ആരാധകർ പോലും അത് അംഗീകരിച്ചു കൊടുക്കില്ല. അപ്പോൾ അത്രത്തോളം സിനിമയെ സ്നേഹിക്കുന്ന ഒരു വ്യക്തിയോട് അങ്ങനെ ഒരാവശ്യം ഉന്നയിച്ചാൽ എന്തായിരിക്കും നടിയുടെ പ്രതികരണം.ഇതൊക്കെ തന്നെയാവും ഒരുപക്ഷേ വിക്കിയെ സ്നേഹിക്കാനുള്ള നയൻതാരയുടെ കാരണങ്ങൾ.

Most Popular

To Top