ഐറ്റം ഡാൻസിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് അംഗീകരിക്കാൻ പറ്റില്ല. പൃഥ്വിരാജ്.!

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകൻറെ കുപ്പായമാണ് ചിത്രമായിരുന്നു ലൂസിഫർ.

താരരാജാവ് മോഹൻലാൽ ചിത്രത്തിലെ ടൈറ്റിൽ റോളിലെത്തിയപ്പോൾ ചിത്രം ബോക്സ് ഓഫീസുകളിൽ ഇളക്കിമറിക്കാൻ സാധിക്കുന്ന ഒന്നായി മാറുകയും ചെയ്തിരുന്നു. ഒരേസമയം സ്ത്രീകൾക്കെതിരെ പരസ്യമായി ശബ്ദമുയർത്തുകയും എന്നാൽ തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ആവർത്തിക്കുകയും ചെയ്യുകയാണോ എന്ന ഒരു പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ്.

ഐറ്റം ഡാൻസിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്ന രീതിയിൽ പലരും നെറ്റി ചുളിക്കുന്നത് തന്നെ തന്റെ സിനിമയിൽ കണ്ടതുകൊണ്ടാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ലൂസിഫർ എന്ന സിനിമയിലെ ഐറ്റം ഡാൻസ് കണ്ട് ചിലരെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ടെങ്കിൽ അത് ഐറ്റം ഡാൻസ് കണ്ടതുകൊണ്ട് അല്ല. തന്റെ സിനിമയിൽ ഐറ്റം ഡാൻസ് വന്നതുകൊണ്ടാണ്. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ഇല്ലെന്ന് ഞാൻ പറയുകയും എന്നാൽ എൻറെ സിനിമയിൽ ഒരു ഐറ്റം ഡാൻസ് ഉള്ളത് സ്ത്രീ വിരുദ്ധതയായി ആൾക്കാർക്ക് തോന്നുകയും ചെയ്തു.

അതുകൊണ്ടായിരിക്കാം ഞാൻ ഒരുപാട് വിശദീകരിച്ചതാണ് എങ്കിലും പറയാം. ഗ്ലാമർ ആയിട്ടുള്ള ഒരു വേഷം ധരിച്ച ഒരു പെൺകുട്ടി അല്ലെങ്കിൽ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധത ആയിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല. സ്ത്രീവിരുദ്ധത എന്ന് പറയുന്നത് ഒരു പെൺകുട്ടിയോട് വളരെ മോശമായി സംസാരിക്കുന്ന അല്ലെങ്കിൽ പെരുമാറുന്ന ഹാരാസ് ചെയ്യുന്ന ഒരു നായകനോട് ആ പെൺകുട്ടിക്ക് പ്രണയം തോന്നുന്നു എന്നു പറയുന്നതിനോട് ഒക്കെയാണ്. എൻറെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെച്ചിട്ട് എനിക്ക് അത് അംഗീകരിക്കാൻ പറ്റില്ല.

കാരണം ഞാൻ ഇപ്പോൾ ഒരു ഭർത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം.ലൂസിഫറിലെ അവസാനത്തെ പാട്ടിൽ ഒരു ഐറ്റം ഡാൻസ് ഉണ്ട്. എന്നാൽ സ്ത്രീവിരുദ്ധത ആഘോഷിച്ചു എന്ന് ഞാൻ സമ്മതിക്കില്ല. ഒരു അഭിമുഖത്തിൽ ഇങ്ങനെയായിരുന്നു പ്രിഥ്വിരാജ് പ്രതികരിച്ചത്.

Leave a Comment

Your email address will not be published.

Scroll to Top