പല ഭാഷകൾ കൈകാര്യം ചെയ്യാൻ മമ്മൂട്ടി കഴിഞ്ഞേ മലയാളത്തിൽ ആളുള്ളൂ.ജിസ് ജോയ്.

മലയാളത്തിൻറെ ഇഷ്ടപ്പെട്ട അല്ലെങ്കിൽ മലയാളത്തിൽ മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ജിസ് ജോയ്.

സൺഡേ ഹോളിഡേയും വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങൾ എന്നും നമുക്ക് മനസ്സിലോർത്തു വയ്ക്കാവുന്ന ചിത്രങ്ങളാണ്. ഒരു സ്ഥിരം പാറ്റേണിൽ തന്നെയായിരുന്നു അദ്ദേഹത്തിൻറെ ചിത്രങ്ങളെല്ലാം, ആരാധകർക്ക് ഇഷ്ടപ്പെട്ട ഫീൽ കൂടി കൊടുക്കാൻ അദ്ദേഹത്തിനറിയാമായിരുന്നു.

ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടി ആയ ജിസ് ജോയി കൂടുതലായും ശബ്ദം കൊടുത്തിരിക്കുന്നത് അല്ലു അർജുൻ വേണ്ടിയാണ്. മലയാളത്തിൽ സ്ഥിരമായി അല്ലു അർജുൻ വേണ്ടി ഡബ്ബ് ചെയ്യുന്നത് ജിസ്ജോയ് ആണ്. അത്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ജിസ് ജോയുടെ ശബ്ദം ആണ് അല്ലു അർജുൻ ഏറ്റവും കൂടുതലായി അനുയോജ്യം എന്നും ആളുകൾ പറയുന്നുണ്ട്. അത് ഡബിഗ് സ്റ്റാർ എന്ന നിലയിൽ ഏറ്റവും ഇഷ്ടമുള്ള ശബ്ദം ആരുടേതാണ് എന്ന ചോദ്യത്തിന് ജിസ് ജോയ് പറഞ്ഞ ഉത്തരം ശ്രദ്ധ നേടുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ തനിക്കിഷ്ടം മമ്മൂട്ടിയുടെ ശബ്ദമാണ്, പല ഭാഷകൾ പല രീതിയിൽ കൈകാര്യം ചെയ്യുവാൻ മമ്മൂട്ടിക്ക് കഴിയുകയുള്ളൂ.

അതിന് മറ്റാരും എന്ന് പറയുന്നുണ്ട്. മലയാള സിനിമയിലെ പ്രാദേശിക വ്യതിയാനങ്ങൾ മനോഹരമായ രീതിയിലാണ് മമ്മൂട്ടി പകർന്നാടുന്നത്.. തൃശ്ശൂർ ഭാഷ പറഞ്ഞ പ്രാഞ്ചിയേട്ടൻ ആണേലും തിരുവനന്തപുരം ഭാഷ പറഞ്ഞ എല്ലാ രാജമാണിക്യം, പാലക്കാടൻ ഭാഷ പറഞ്ഞ രാപ്പകൽ, കോഴിക്കോടൻ ഭാഷ പറഞ്ഞ വേഷം, കാസർഗോഡ് ഭാഷ പറഞ്ഞ പുത്തൻ പണവും മലയാളം പറഞ്ഞ് ചട്ടമ്പിനാട് ഒക്കെ ജിസ്ജോയ് പ്രധാന ചിത്രങ്ങളായി എടുത്തുപറയുന്നുണ്ട്.

വിധേയൻ, പൊന്തൻമാട, അമരം ചിത്രങ്ങളിലൊക്കെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി വാചാലനാകുന്നു.. അതൊരു പ്രത്യേകമായ കഴിവാണെന്ന് ജിസ് ജോയ് വാക്കുകളിൽ മനസ്സിലാകുന്നത്. മിമിക്രി ആവാതെ അത് ചെയ്യാൻ സാധിക്കുന്നതാണ് മമ്മൂട്ടിയുടെ കഴിവ് എന്നും ജിസ്ജോയ് പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top