Entertainment

ഒരേ കഥയിൽ വന്ന 10 സിനിമകൾ ഇതാണ്.എന്തേലും സാമ്യം തോന്നുവെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം.|These are the 10 movies that came in the same story|

ഒരേ കഥയിൽ വന്ന 10 സിനിമകൾ ഇതാണ്.എന്തേലും സാമ്യം തോന്നുവെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം.|These are the 10 movies that came in the same story|

മലയാളസിനിമയിൽ ഒരേ പ്രമേയത്തിൽ എത്തിയ ചില ചിത്രങ്ങളുണ്ട്. ഒരേ ഡയലോഗും തീമും എല്ലാം അതേപോലെ ഉള്ള സിനിമ. കോപ്പിയടി എന്ന് തോന്നപ്പിക്കുന്ന രീതിയിലുള്ള ചില ചിത്രങ്ങൾ. അത്തരത്തിലുള്ള ചില ചിത്രങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. അത്തരം ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യം പറയേണ്ടത് പേരാണ് ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രവും അതുപോലെ മെമ്മറീസ് എന്ന ചിത്രവും. മോഹൻലാൽ നായകനായി എത്തിയ ഗ്രാൻഡ്മാസ്റ്ററും പൃഥ്വിരാജും നായകനായി എത്തിയ മെമ്മറീസും ഏകദേശം ഒരേ രീതിയിലുള്ള കഥയാണ് മുൻപോട്ട് കൊണ്ടുപോകുന്നത്.

ഒരു സീരിയൽ കില്ലറും ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു അടയാളം അവശേഷിപ്പിക്കുന്ന രീതിയിൽ ഒരുക്കിയാണ് ചിത്രം കാണിക്കുന്നത്. രണ്ട് ചിത്രത്തിലെയും പ്രമേയം ഒരുപോലെയായിരുന്നു. ഒരുപാട് രംഗങ്ങളും ചിത്രങ്ങൾക്ക് ഒരുപോലെ ആയിരുന്നു. ചിത്രം രണ്ടും കണ്ടവർ പലരും ഈ ഒരു പ്രത്യേകതയെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെയുള്ള മറ്റ് രണ്ട് ചിത്രങ്ങളാണ് തേൻമാവിൻ കൊമ്പത്തും മേലേപറമ്പിൽ ആൺവീട് എന്ന ചിത്രവും. ഈ രണ്ട് ചിത്രങ്ങളും തമ്മിൽ പ്രത്യക്ഷത്തിൽ വലിയ സാമ്യം ഒന്നും തോന്നിയില്ലെങ്കിലും കഥയിലേക്ക് വരുമ്പോള് സാമ്യം നന്നായി തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കും എന്നതാണ് സത്യം.

മേലേപറമ്പിൽ ആൺവീട് കണ്ട പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ചിത്രത്തിന് കഥയെഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ്. അദ്ദേഹം സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് സമയത്തായിരുന്നു അത്തരത്തിൽ ഒരു കാര്യം ചെയ്യുന്നത്. നടൻ ജയറാമിനെ സമീപിച്ച് ഗിരീഷ് പുത്തഞ്ചേരി സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട ജയറാം ആവട്ടെ ഈ കഥ പ്രിയദർശനോട് പറഞ്ഞു. എന്നാൽ പ്രിയദർശന് കഥ ശ്രീനിവാസനെ കൊണ്ട് എഴുതിപ്പിക്കണം എന്ന് ആയിരുന്നു. അതിനു സമ്മതിക്കാതെ ഇരുന്നതോടെ ജയറാം കഥയുമായി രാജസേനന്റെ അടുത്തേക്ക് ചെന്നു.

എന്നാൽ പ്രിയദർശന്റെ മനസ്സിൽ നിന്നും കഥ പോയിട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൃത്യം കുറച്ചു വർഷങ്ങൾക്കു ശേഷം അതേ കഥയുമായി പ്രിയദർശൻ കഥയിൽ ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തി തേൻമാവിൻ കൊമ്പത്ത് എന്ന പേരില് പടമിറക്കി. മോഹൻലാലിന്റെയും ശോഭനയുടെയും നെടുമുടിവേണുവിന്റെയും ഒക്കെ താരമൂല്യം കൊണ്ട് ചിത്രം അങ്ങ് ഹിറ്റുമായി. ഇത് മാത്രമല്ല ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങൾ ഒക്കെ.
Story Highlights:These are the 10 movies that came in the same story

To Top
$(".comment-click-14125").on("click", function(){ $(".com-click-id-14125").show(); $(".disqus-thread-14125").show(); $(".com-but-14125").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });