മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട റിയാലിറ്റിഷോയിൽ ഒന്നാണ് ബിഗ് ബോസ് മലയാളം.

ഇപ്പോൾ എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 4 ന്റെ മത്സരാർത്ഥികൾ ആരായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിഗ് ബോസിലെ ആദ്യ മത്സരാർത്ഥിയായ താരരാജാവ് പരിചയപ്പെടുത്തിയത് നവീൻ അറയ്ക്കലിനെ ആണ്. കോമഡി പരിപാടിയിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു നവീൻ അറക്കൽ.

ആദ്യം മുതൽ തന്നെ ബിഗ് ബോസിൽ എത്തണം എന്ന് ഒരു മോഹം നവീൻ ഉണ്ടായിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ നവീനെ പരിചയപ്പെടുത്തുന്നത്.

അടുത്തതായി മത്സരത്തിൽ ലാലേട്ടൻ പരിചയപ്പെടുത്തിയത് നടിയും മോഡലുമായ ജാനകി സുധീറിനെ ആയിരുന്നു. സോഷ്യൽ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് നടിയും മോഡലുമായ ജാനകി സുധീർ. താരം കൂടുതലായി പങ്കുവയ്ക്കുന്നത് ഗ്ലാമർസ് മേമ്പോടിയുള്ള ഫോട്ടോഷൂട്ടുകൾ ആണ്.

മൂന്നാമതായി ബിഗ് ബോസിലെ എത്തിയത് മിനിസ്ക്രീനിലും ബിഗ്സ്‌ക്രീനിലും കഴിവ് തെളിയിച്ച ലക്ഷ്മിപ്രിയ ആണ്.

അടുത്തതായി ബിഗ് ബോസ് ഹൗസിലേക്ക് ലാലേട്ടൻ ക്ഷണിച്ചത് ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം ഡോക്ടർ മച്ചാൻ എന്ന പേരിലറിയപ്പെടുന്ന റോബിൻ രാധാകൃഷ്ണന് ബിഗ് ബോസ് നാലാം സീസൺ ഭാഗമായി മാറി. താൻ ജനിച്ച ഹോസ്പിറ്റലിൽ തന്നെ ഡോക്ടറായി ജോലി ചെയ്യുകയാണ് റോബിൻ.

അടുത്തതായി ലാലേട്ടൻ ബിഗ് ബോസിൻറെ ഫ്ലോറിലേക്ക് വിളിച്ചത് നടിയായ ധന്യാമേരി വർഗീസിനെ തന്നെയാണ്. സിനിമാലോകത്തുനിന്നും വീണ്ടും ഒരു താരം കൂടി ബിഗ്ബോസിൽ ഭാഗമായി മാറുന്നു.

പിന്നീട് ഫ്ലോറിലേക്ക് ലാലേട്ടൻ ക്ഷണിച്ചത് ശാലിനി എന്ന ഒരു തൃശൂർ സ്വദേശിനീയെ ആണ്. ഒറ്റയ്ക്ക് ജീവിതപ്രയാസങ്ങൾ പൊരുതി ജീവിക്കുന്ന ഒരു അമ്മ. വിവാഹമോചനത്തിനുശേഷം ശക്തിയായി മകനെ ഒറ്റയ്ക്ക് വളർത്തുന്നത് അമ്മ.

അടുത്തതായി ഫ്ലോറിലേക്ക് എത്തിയത് ജാസ്മിൻ ആയിരുന്നു. ഒരു ഫിറ്റ്നെസ്സ്ലേഡി ആണ് ഇവർ. പുരുഷന്മാർക്ക് മാത്രമുള്ളതല്ല ഫിറ്റ്‌നസ് എന്ന് തെളിയിച്ച ഒരു സ്ത്രീ.

പിന്നീട് വേദിയിലേക്ക് എത്തിയത് കോമഡി സ്റ്റാർസിലൂടെ ശ്രദ്ധേയനായ അഖിൽ ആയിരുന്നു.കോമഡി സ്റ്റാർസ് പരിപാടിയിൽ നിരവധി ഹാസ്യ വേഷങ്ങളിലെത്തിയ അഖിലും ബിഗ് ബോസ് സീസൺ ഫോറിൽ ഭാഗമായി മാറുന്നു.

ശേഷം ഡെയ്സി ഡേവിഡ് എന്ന ഒരു പെൺകുട്ടിയായിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ പെൺകുട്ടിയായിരുന്നു ഡെയ്സി. നടി ഫിലോമിനയുടെ കൊച്ചുമകൾ ആണ് ഡെയ്സി ഡേവിഡ് .

പിന്നീട് സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റോൺസൺ ആണ് ബിഗ് ബോസ് സീസൺ ഫോറിൽ ഭാഗമായി മാറിയത്. ഭാര്യ എന്ന സീരിയലിലൂടെ ആണ് താരം പ്രേക്ഷകർക്ക് മുൻപിൽ സജീവമായി മാറിയത്.

അടുത്തതായി ബിഗ്‌ബോസിൽ എത്തുന്നത് മജീഷ്യൻ ആയ അശ്വിൻ വി ആണ്. ആദ്യമായി ആണ് ബിഗ്‌ബോസ് സീസണിൽ ഒരു മജീഷ്യൻ എത്തുന്നത്.

പിന്നീട് ബിഗ്‌ബോസിൽ എത്തിയ മത്സരാർഥി, അന്യനാട്ടുകാരി അപർണ്ണയും ബിഗ്‌ബോസിന്റെ ഭാഗം ആയിട്ടുണ്ട്. അമേരിക്കയിൽ ജനിച്ചു വളർന്ന ആളാണ് അപർണ.

പിന്നീട് ബിഗ്‌ബോസിൽ എത്തിയത് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ ശ്രെദ്ധേയനായ സൂരജ് ആണ്.

അടുത്തതായി സംഗീത മേഖലയിൽ നിന്ന് മുഹമ്മദ് ബ്ലെസ്സ്ലി ആണ് എത്തിയത്.

പിന്നീട് എത്തിയത് ദിൽഷ ആയിരുന്നു.

അവസാനമായി ബിഗ്‌ബോസിൽ എത്തിയത് സുചിത്ര ആണ്. വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന വില്ലത്തി വേഷത്തിൽ തിളങ്ങിയ നടി ആണ് സുചിത്ര.
