ബിഗ്‌ബോസ് സീസൺ ഫോറിൽ ഇവരൊക്കെ ആണ് മത്സരാർഥികൾ.

ബിഗ്‌ബോസ് സീസൺ ഫോറിൽ ഇവരൊക്കെ ആണ് മത്സരാർഥികൾ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. മോഹൻലാൽ ആണ് പരിപാടിയുടെ അവതാരകനായി എത്തുന്നത് എന്ന ഒരു പ്രത്യേകത കൂടി പരിപാടിക്കുണ്ട്. നിരവധി ആരാധകരാണ് പരിപാടിക്ക് ഉള്ളത്. ഇപ്പോൾ ബിഗ് ബോസിൻറെ നാലാം സീസൺ തുടങ്ങാൻ തുടങ്ങുകയാണ്. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നത്.

ഇത്തവണ സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിൽ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. സീസൺ ഫോറിൽ പ്രഖ്യാപനം മുതൽ തന്നെ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്ന പ്രവചനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയെ, ഇത്തവണ ആദ്യ മൂന്ന് സീസണുകൾ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ സീസൺ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മാർച്ച് 27 മുതലാണ് ബിഗ്ബോസ് എത്തുന്നത്

. ഇത്തവണ എന്ത് അടിസ്ഥാനത്തിൽ ആണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് പ്രമോയിൽ മോഹൻലാൽ പറയുകയും ചെയ്തിരുന്നു. വ്യക്തിത്വങ്ങൾ ഉള്ള ആളുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സീസൺ ഫോറിൽ പങ്കെടുക്കാൻ 90 ശതമാനത്തിനു മുകളിൽ സാധ്യതയുള്ള ചില ആളുകളുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ നടൻ മനോജ് കുമാർ.

നിരവധി സീരിയലുകളുടെ ഭാഗമായ മനോജ് കുമാർ കഴിഞ്ഞ മൂന്ന് സീസൺ ബിഗ്ബോസ് വിലയിരുത്തി പല തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. സിനിമ സീരിയൽ താരം ലക്ഷ്മി പ്രിയ തീർച്ചയായും ബിഗ്ബോസിൽ ഉണ്ടാകുമെന്ന് മനോജ് കുമാർ പറയുന്നു. സിനിമകളുടെ ഭാഗമായി ലക്ഷ്മിപ്രിയ വെട്ടൊന്ന് മുറി രണ്ട് ആണെന്നും അതിനാൽ തന്നെ ബിഗ്ബോസ് മത്സരിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു മനോജ് പറയുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള പട്ടികളിലെ അനീഷ് രവിയുണ്ടെന്ന് പറയുന്നു. ഗായത്രി സുരേഷ് പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് മനോജ് പറയുന്നത്. റോൺസൺ എന്നീ രണ്ട് സീരിയൽ താരങ്ങളുടെ പേരുകൾ അദ്ദേഹം പറയുന്നുണ്ട്. സീരിയലുകളിൽ ശ്രദ്ധേയനാണ് നവീൻ അറയ്ക്കൽ.

കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകരുടെ പ്രിയങ്കരനായ കുട്ടി അഖിലും ഉണ്ടാകുമെന്ന് മനോജ് കൂട്ടിച്ചേർക്കുന്നുണ്ട്. മനോജ് ഈ പ്രവചനം സത്യമാണോ എന്നറിയാൻ ആണ് ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നത്.

Leave a Comment