വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകുവാനുള്ള കോടതിയുടെ നിരീക്ഷണങ്ങൾ ഇതൊക്കെയാണ്.|These are the observations of the court for granting anticipatory bail to Vijay Babu|

വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകുവാനുള്ള കോടതിയുടെ നിരീക്ഷണങ്ങൾ ഇതൊക്കെയാണ്.|These are the observations of the court for granting anticipatory bail to Vijay Babu|

നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കോടതി മുൻകൂർ ജാമ്യം നൽകിയതിനെ പല ആളുകളും വിമർശിക്കുക ഉണ്ടായിരുന്നു.അതിജീവതയുടെ പിതാവ് പോലും തങ്ങൾക്ക് ഈ ഒരു വിധിയിൽ വലിയതോതിൽ തന്നെ വിഷമം ഉണ്ട് എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇപ്പോൾ വിജയ് ബാബുവിനെ കുറിച്ചുള്ള കോടതിയുടെ നിരീക്ഷണം ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പീഡന കേസിൽ കോടതിയുടെ നിരീക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇതിൽ ഒന്നാമതായി പറയുന്നത് വിജയ് ബാബു വിവാഹിതനാണെന്നും കുട്ടികൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ നിലവിലെ വിവാഹബന്ധത്തിൽ നിന്നും വേർപെട്ട് മറ്റൊരു വിവാഹ ബന്ധത്തിലേക്ക് ചേക്കേറാൻ സാധിക്കില്ല എന്നും ഇര എന്ന് പറയപ്പെടുന്ന സ്ത്രീക്ക് അറിയാമായിരുന്നു എന്നത് ആണ്.

ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഇത് അറിഞ്ഞു തന്നെയാണ്. നിയമപ്രകാരം വിവാഹം കഴിക്കുവാൻ യാതൊരു സാധ്യതയുമില്ല എന്നിരിക്കെ ഇതിന് സമ്മതിച്ചു. ഈ കാലയളവിൽ ഇര ഏതെങ്കിലും വിധത്തിൽ തടവിലായിരുന്നോ എന്ന് അന്വേഷിച്ചപ്പോൾ അങ്ങനെയല്ല എന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി നിരന്തരം സന്ദേശങ്ങൾ ഇവർ കൈ മാറുന്നതായും തെളിവുകളുണ്ട്. സന്ദേശങ്ങളിൽ എങ്ങും തന്നെ ലൈംഗിക അതിക്രമത്തെക്കുറിച്ച് പറയുന്നതുമില്ല. ഇവർ തമ്മിലുള്ള ഇന്റൻസിറ്റി അതിൽ വളരെയധികം വ്യക്തവും ആണ്. വിജയ് ബാബു മാർച്ച് 16 മുതൽ 30 വരെയുള്ള ദിവസങ്ങളിലേ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തപ്പോൾ ഇര മുഴുവൻ സന്ദേശങ്ങളും ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്.

രണ്ടുപേര് തമ്മിൽ റിലേഷൻ ആവുക പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക പ്രസ്തുത ബന്ധം തുടരുക അതിനുശേഷം എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ മാത്രം പീ ഡി പ്പിച്ചു എന്ന് പറഞ്ഞു കേസ് രജിസ്റ്റർ ചെയ്യുക. ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നാണ് ഒരു കുറിപ്പായി സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഇതുമൂലം നഷ്ടമാകുന്നത് സത്യസന്ധമായി ഇരയാക്കപ്പെടുന്നവർക്കുകൂടി കിട്ടേണ്ട സാമൂഹികനീതി ആണ്. അവരെ കൂടി സമൂഹത്തിനു മുൻപിൽ അപഹാസ്യ ആക്കുകയാണ് ചെയ്യുന്നത് എന്ന് വ്യക്തമായി തന്നെ ഈ കുറിപ്പിൽ പറയുന്നുണ്ട്.

Vijay Babu. Photo: actor_vijaybabu/Instagram

ഈ വാചകങ്ങൾ ഒക്കെ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കോടതിയും അടുത്ത കാലയളവിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചതിനുശേഷം ഇരയാക്കപ്പെട്ടു എന്ന് പറയുമ്പോൾ ജാഗ്രതയോടെ വേണം ചെയ്യുവാൻ.
Story Highlights:These are the observations of the court for granting anticipatory bail to Vijay Babu