“മാർക്കറ്റ് വാല്യൂവിൽ വളരെ പുറകിലുള്ള പ്രണവിനെ വച്ചു,വീനീത് അല്ലാതെ വേറെ ആര് സംവിധാനം ചെയ്താലും ക്രിഞ്ചും ക്ളീഷേ കൊണ്ട് അമ്പേ പരാജയമാവേണ്ട സിനിമ വിനീത് മികവിൽ വേറെ ലെവൽ പോയി”- വിനീത് ശ്രീനിവാസൻ ഈ വർഷം എടുത്ത റിസ്ക്കുകൾ ഇതൊക്കെയാണ് |These are the risks taken by Vineeth Srinivasan this year

“മാർക്കറ്റ് വാല്യൂവിൽ വളരെ പുറകിലുള്ള പ്രണവിനെ വച്ചു,വീനീത് അല്ലാതെ വേറെ ആര് സംവിധാനം ചെയ്താലും ക്രിഞ്ചും ക്ളീഷേ കൊണ്ട് അമ്പേ പരാജയമാവേണ്ട സിനിമ വിനീത് മികവിൽ വേറെ ലെവൽ പോയി”- വിനീത് ശ്രീനിവാസൻ ഈ വർഷം എടുത്ത റിസ്ക്കുകൾ ഇതൊക്കെയാണ് |These are the risks taken by Vineeth Srinivasan this year

വിനീത് ശ്രീനിവാസൻ എന്ന പേര് പ്രേക്ഷകർക്കിടയിൽ വിശ്വാസം ഉള്ള ഒരു പേരായി മാറി കഴിഞ്ഞിരിക്കുകയാണ്. അത്രത്തോളം സ്വീകാര്യതയാണ് ആ പേരിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വിനീതിന്റെ ഒരു ചിത്രം എത്തിയാൽ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കി കാണാറുണ്ട്. അത്രത്തോളം സ്വീകാര്യതയാണ് ആ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വിനീതിന്റെ സിനിമകൾ ഒക്കെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ വിനീത് ശ്രീനിവാസനെ കുറിച്ച് ഒരു സിനിമഗ്രൂപ്പിൽ വന്ന കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ റിസ്ക് എടുത്ത വ്യക്തിയാണ് വിനീത് ശ്രീനിവാസൻ എന്ന തരത്തിലുള്ളതാണ് ഈ ഒരു കുറിപ്പ്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയവും മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ വിജയവും ഒക്കെ കൂട്ടിച്ചേർത്താണ് വിനീതിനെ കുറിച്ച് ഇത്തരത്തിൽ ഒരു കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

2022 വർഷത്തിലെ ഏറ്റവും കിടിലൻ രണ്ട് ഡിസിഷൻസ് വിനീത് ശ്രീനിവാസന്റേതാണ് .ആദ്യം ഹൃദയം സംവിധാനം ചെയ്തു അത് തീയേറ്ററിൽ തന്നെ ഇറക്കി എന്ന തീരുമാനം .സത്യത്തിൽ വൻ റിസ്‌ക്കായിരുന്നു വിനീത് എടുത്തത് . മാർക്കറ്റ് വാല്യൂ മാർക്കറ്റ് പ്രസൻസ് നോക്കിയാൽ പ്രണവ് വളരെ പുറകിലാണ്. ഈസിയായി ഓ ടി ടി വിൽക്കാൻ ചാൻസ് ഉണ്ടായിട്ടും ചെയ്തില്ല . മറ്റ് ആര് സംവിധാനം ചെയ്താലും ക്രിഞ്ചും ക്ളീഷേ കൊണ്ട് അമ്പേ പരാജയമാവേണ്ട സിനിമ വിനീത് ഒറ്റ ഡയറക്ഷൻ മികവിൽ വേറെ ലെവൽ പോയി .ഗാനങ്ങൾ സോങ് പ്ലേസ്മെന്റ് ,വിനീത് പ്രണവിനെ ഒരുക്കിയ രീതി എല്ലാം പക്കാ .ഒമീക്രോൺ വെല്ലുവിളി ഇടയിൽ പോലും 70 കോടി മുകളിൽ ആണ് ഹൃദയം കളക്ഷൻ നേടിയത് . കൊറോണ ഇല്ലായിരുന്നു എങ്കിൽ ഈ വര്ഷത്തെ ടോപ് ഗ്രോസ്സർ ഹൃദയം തന്നെയായിരുന്നു .

നമ്പർ 2 മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഹീറോ വേഷം തിരഞ്ഞെടുത്തതും അഭിനയിച്ചു തകർത്തതും .സത്യത്തിൽ വിനീത് ഈ റോൾ ചൂസ് ചെയ്തില്ലേൽ മിക്കവാറും ഇത്ര കിടിലൻ സിനിമ തന്നെയുണ്ടാവില്ലായിരുന്നു .വല്ലാത്ത ധൈര്യം ചോയിസ് തന്നെ .വിനീത് അതിഗംഭീര പെർഫോമൻസ് . ഓരോ മൂവ്മെന്റ് പോലും അത്ര പെർഫെക്റ്റ് .വിനീത് ഈ കഥ സിനിമയ്ക്ക് കൊടുത്ത മൈലേജ് ചെറുതല്ല .ഒടുവിൽ ഈ വർഷത്തെ സൂപ്പർ ഹിറ്റ് മൂവി ചാർട്ടിൽ തന്നെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ഇടം പിടിച്ചു .പടം പ്രോഫിറ്റ് ആൻഡ് സൂപ്പർ ഹിറ്റ് . ജസ്റ്റ് വിനീത് ശ്രീനിവാസൻ തിങ്ങ്സ്Story Highlights: These are the risks taken by Vineeth Srinivasan this year