
ഈ നിറങ്ങൾ വീട്ടിൽ ഭാഗ്യം കൊണ്ടുവരും. ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യനിറങ്ങൾ ഇതാണ്|These colors bring good luck in the house. |astrology
എല്ലാ മനുഷ്യനും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും ജീവിതത്തിലേക്ക് ഭാഗ്യം കടന്നു വരണം എന്ന് തന്നെയാണ്. യഥാർത്ഥത്തിൽ നമ്മുടെ കണ്ണിന്റെ ദൃഷ്ടിപടലത്തിൽ പതിയുന്ന പ്രകാശരശ്മിയുടെ തരംഗദൈർഘ്യം അനുസരിച്ചാണ് നമുക്ക് ലഭിക്കുന്ന ഓരോ ദൃശ്യവും വ്യത്യസ്തപെട്ടിരിക്കുന്നത്. നിറങ്ങളെക്കുറിച്ച് നമ്മളിൽ പലരും ചിന്തിക്കുക പോലും ഇല്ല. എന്നാൽ ഭാഗ്യം കൊണ്ടു വരുന്ന ചില നിറങ്ങളുണ്ട്. വീടുകൾക്കും മറ്റും പെയിന്റ് അടിക്കുമ്പോൾ പോലും നമ്മൾ തിരഞ്ഞെടുക്കാറില്ല. അതിന് കാരണം നിറങ്ങൾക്ക് നമ്മളെ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് മനുഷ്യന് തന്നെ അറിയാം എന്ന് തന്നെയാണ്.
ഓരോ നക്ഷത്രങ്ങൾക്കും ഭാഗ്യ നമ്പറുകളും ഭാഗ്യരത്നങ്ങളും ഒക്കെ അതുപോലെതന്നെ ചില ഭാഗ്യനിറങ്ങൾ ഉണ്ട്. വസ്ത്രങ്ങൾ അണിയുമ്പോൾ നിറങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ആ ഭാഗ്യം നമ്മെ പ്രതിഫലിപ്പിക്കും എന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടാണ് ചിലർ ചില ഇന്റർവ്യൂ മറ്റും പോകുമ്പോൾ പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നത്. നിറങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിൽ പ്രത്യേക ദിവസങ്ങളിൽ പൊതുവേ നമുക്ക് ലഭിക്കുന്ന ഫലം അത്ര മോശം ആയിരിക്കും എന്നാണ് ചിലർ വിശ്വസിക്കുന്നത്. അശ്വതി നക്ഷത്രക്കാർക്ക് ചുവപ്പ് നിറമാണ് ഭരണി ആണെങ്കിൽ അത് സ്വർണ്ണനിറം കടും ചുവപ്പു നിറവും കാർത്തിക വെള്ളയും ചാരവും ആണ്,
രോഹിണി പച്ചയും വെള്ളയും, മകയിരം വെള്ളയും തിരുവാതിര ഇളംചുവപ്പ് ഭാഗ്യനിറം ആണ്. പുണർതം നക്ഷത്രക്കാർക്ക് ഗ്രേ കളർ ആണ് ഭാഗ്യം. നക്ഷത്രക്കാർക്ക് കറുപ്പും ചുവപ്പും ആണ് ഭാഗ്യം കൊണ്ടു വരുന്ന നിറങ്ങൾ. ആയില്യത്തിനു കറുപ്പാണ് മികച്ച നിറം. മകം നക്ഷത്രക്കാർക്ക് പച്ചയും മഞ്ഞയും ആണ്. പൂരം നക്ഷത്രക്കാർക്ക് വെള്ളയും ബ്രൗൺ. ഉത്രം നക്ഷത്രക്കാർക്ക് നീലയാണ്. അത്തം നക്ഷത്രക്കാർക്ക് പച്ചയും വെള്ളയുംചുവപ്പും. ചിത്തിര നക്ഷത്രത്തിന് പച്ചയും ഓറഞ്ചും ആണ്. ചോതിക്ക് പച്ച മാത്രം. വിശാഖം നക്ഷത്രക്കാർക്ക് പച്ചയും മഞ്ഞയും ആണ്. അനിഴക്കാർക്ക് ചുവപ്പാണ്. തൃകെട്ടയ്ക്ക് ഓറഞ്ച്. മൂലം വെള്ളയാണ്. പൂരാടം ക്രീം കളർ ആണ്. ഉത്രാടം പച്ചയും ഓറഞ്ചും ആണ്..തിരുവോണം ചുവപ്പ് നീല ചാരനിറം.
അവിട്ടം ചുവപ്പ് മഞ്ഞ, ചതയം ചുവപ്പ് മഞ്ഞ, പുരുരൂട്ടാതി ചുവപ്പ് മഞ്ഞ, ഉത്രിട്ടാതി ചുവപ്പ് മഞ്ഞ, രേവതി റോസ് നിറം ഇങ്ങനെയാണ് ഭാഗ്യം കൊണ്ടുവരുന്ന നിറങ്ങൾ എന്ന് പറയേണ്ടിയിരിക്കുന്നു
Story Highlights:These colors bring good luck in the house. |astrology
