Entertainment

മോഹൻലാലിന്റെ ജീവിതത്തിലെ തെറ്റായ രണ്ടു തീരുമാനങ്ങൾ ആയിരുന്നു ഇത്.!!

മലയാള സിനിമയിൽ തന്നെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഒരു ചിത്രമായിരുന്നു ദൃശ്യമെന്ന ചിത്രം. മലയാള സിനിമയുടെ ഭാഗ്യം തെളിഞ്ഞ ചിത്രം എന്ന് തന്നെ വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ട് അത്രമേൽ ആഴത്തിൽ ആയിരുന്നു ആരാധകർക്കിടയിൽ ഒരു ഓളം ഉണ്ടാക്കിയത്. മികച്ച ഒരു ത്രില്ലർ ചിത്രം മലയാളികൾക്ക് സമ്മാനിച്ചപ്പോൾ ആരാധകരെല്ലാം അത് ഏറ്റെടുക്കുകയും ചെയ്തു. ദൃശ്യത്തിലെ രണ്ടാംഭാഗം വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ഇപ്പോഴിതാ ആ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം കൂടി എത്തിരിക്കുന്നു. പന്ത്രണ്ടാമത് മാൻ. ഈ ചിത്രവും ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. എല്ലായിടത്തുനിന്നും ചിത്രത്തെക്കുറിച്ച് വരുന്നത് മികച്ച അഭിപ്രായങ്ങൾ മാത്രമാണ്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു കൂട്ടുകെട്ട് ആയിരിക്കില്ല എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. അത് വീണ്ടും തെളിയിച്ചു തരുകയായിരുന്നു ഈ ഒരു ചിത്രം എന്ന് പറയുന്നത്.

ആരാധകരെല്ലാം ഒരേപോലെ പറയുന്ന കാര്യം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും തെറ്റായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ദൃശ്യവും ട്വൽത് മാനും ഓടിടിക്ക് നൽകിയത് എന്നാണ്. നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ് രണ്ടുമെന്ന് ഒരേപോലെ ആളുകൾ പറയുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ രാത്രിയോടെ സ്ട്രീമിങ് ആരംഭിച്ച പന്ത്രണ്ടാമത് മാൻ എല്ലായിടത്തുനിന്നും വലിയ അഭിപ്രായങ്ങളോടെയാണ് മുൻപോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്.

Most Popular

To Top