കെജിഎഫിലെ കിടിലൻ ശബ്ദങ്ങൾക്ക് പിന്നിൽ ഇവരാണ്. അറിയാം ആ താരങ്ങളെ;വീഡിയോ

അന്യഭാഷചിത്രങ്ങൾ മലയാളികൾ ഏറ്റെടുക്കാൻ തുടങ്ങിയത് അടുത്ത കാലങ്ങളായാണ്. ഒരുകാലത്ത് ഡബ്ബ് ചെയ്യുന്ന സിനിമകൾക്ക് വലിയ സ്വീകാര്യത കേരളത്തിൽ ഉണ്ടായിരുന്നില്ല.

അടുത്ത കാലങ്ങളിലായി അന്യഭാഷകളിൽ നിന്നെത്തുന്ന സിനിമകൾക്ക് മലയാളികൾ നൽകുന്ന സ്വീകാര്യത വളരെ വലുതാണ്. അതിന്റെ ഏറ്റവും വലിയ പ്രതിഫലനമായിരുന്നു കെജിഎഫ് എന്ന ചിത്രം.

ചിത്രത്തിനുവേണ്ടി മലയാളികൾ കാത്തിരുന്നത് വലിയ പ്രതീക്ഷയോടെയാണ്.ആളുകൾ കാത്തിരുന്ന ഒരു ചിത്രമായിരുന്നു കെജിഫ്. ചിത്രം പൂർണമാകുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഡയലോഗ് ഡെലിവറിയാണ് ഓരോ കഥാപാത്രങ്ങളെയും പൂർണ്ണമാക്കുന്നത്.

ശബ്ദ ശകലങ്ങൾ എല്ലാം കൊണ്ട് തന്നെയാണ് ഒരു ചിത്രം മികച്ചതായി മാറുന്നത്. ഇപ്പോൾ ആരൊക്കെയാണ് ചിത്രത്തിന് ശബ്ദം കൊടുത്തിരിക്കുന്നതെന്നതാണ് ശ്രെദ്ധ നേടുന്നത്. ചിത്രം ഒരു ബ്രഹ്മാണ്ഡ ചിത്രം ആണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ശബ്ദത്തിലും ഡയലോഗുകളും എല്ലാം മനോഹരമായ രീതിയിലുള്ള ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ശങ്കർ രാമകൃഷ്ണൻ. അദ്ദേഹം ആയിരുന്നു ചിത്രത്തിന്റെ ഡയലോഗുകൾ എല്ലാം ചെയ്തത്.

തീ പാറുന്ന ഡയലോഗുകൾ ഉണ്ടെങ്കിൽ മാത്രമേ തിയേറ്ററുകളിൽ റോക്കി ഭായിക്ക് കൈയ്യടി ലഭിക്കു. പഞ്ചു ഡയലോഗുകൾ ശ്രദ്ധ നേടിയവയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോക്കി ഭായ് ശബ്ദം നൽകിയിരിക്കുന്നത് അരുണാണ്. രാജമൗലിയുടെ ചിത്രമായ ബാഹുബലി സീരിസിൽ സാക്ഷാൽ പ്രഭാസിന് ശബ്ദം നൽകിയത് അരുൺ തന്നെയായിരുന്നു. അതുപോലെ മലയാള നടി ലെനയും ഒരു കഥാപാത്രത്തിന് ശബ്ദം നൽകിയിട്ടുണ്ട്.

രവീണ അവതരിപ്പിച്ച കഥാപാത്രത്തിനായിരുന്നു ലെന ശബ്ദം നൽകിയിരുന്നത്. ഇതാദ്യമായാണ് ഒരു കഥാപാത്രത്തിന് വേണ്ടി താരം സ്വന്തം ശബ്ദം നൽകുന്നത്. അതുപോലെതന്നെ നമുക്കെല്ലാം പരിചിതമായൊരു വില്ലൻ ശബ്ദമാണ് മനോജ് ചെയ്തത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണിയുടെ ഭർത്താവ് കൂടിയായ മനോജ്.

വില്ലനായ അധീരയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് മനോജ് ആണ്. മനോജിനെ സ്ട്രോക്ക് വരുന്നതിനു തൊട്ടു മുൻപായിരുന്നു ഈ സംഭവം. അതുപോലെതന്നെ കെജിഎസ് നായികയായ ശ്രീനിധിക്ക് ശബ്ദം നൽകിയിരിക്കുന്നത് കപ്പ ടിവിയിലെ ഒരു അവതാരികയായ പെൺകുട്ടിയാണ്.

Leave a Comment

Your email address will not be published.

Scroll to Top