നയൻതാര ലേഡി സൂപ്പർ സ്റ്റാർ ആകാനുള്ള കാരണം ഈ നടി ആണ്. നയൻസിനെ തമിഴ്ലേക്ക് എത്തിച്ചത് ഈ നടി.|This actress gave Nayanthara a chance in the Tamil film world.

മലയാള സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് നയൻതാര. തമിഴ് സിനിമ ലോകത്തിലെ ലേഡി സൂപ്പർസ്റ്റാറായി നയൻതാര മാറിയതിന് പിന്നിൽ അവരുടെ കഠിനാധ്വാനവും കഷ്ടപ്പാടും ഉണ്ടെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴിതാ പഴയകാല നടിയായ ചാർമിള നയൻതാരയെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലേഡീ സൂപ്പർസ്റ്റാറായി നയൻതാര സിനിമയിൽ എത്താനുള്ള കാരണം ചാർമിളയാണ് എന്നാണ് മനസ്സിലാകുന്നത്. ആദ്യമായി ഒരു പരിപാടിയിൽ വെച്ചാണ് തങ്ങൾ തമ്മിൽ കാണുന്നത്. ഓടി തന്നെ അരികിൽ വന്ന തനിക്ക് കാബൂളിവാല ഭയങ്കര ഇഷ്ടമാണെന്ന് തന്നോട് പറഞ്ഞു എന്നുമാണ് ചാർമിള ഓർമിക്കുന്നത്.

ആ സമയത്ത് അത്ര വലിയ നടിയൊന്നും ആയിട്ടില്ല. പിന്നീട് തന്നോട് സംസാരിച്ചു. ഞാൻ മോഹൻലാൽ സാറിനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. വലിയ വിജയം നേടിയില്ല എന്ന് എന്നോട് പറഞ്ഞു. തമിഴ് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട് എന്നും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നും എന്നോട് ചോദിച്ചു. എനിക്കറിയാവുന്ന ഒരു പിആർഒയോട് ഞാൻ നയൻതാരയുടെ കാര്യം പറഞ്ഞിരുന്നു. അയാൾ നയൻതാരയെ സമീപിക്കുകയും പിന്നീട് അവരെ സിനിമകളിലേക്ക് എത്തിക്കുകയും ഒക്കെ ചെയ്യുകയായിരുന്നു. വളരെ നല്ല കുട്ടിയാണ് നയൻതാര എന്നും ചാർമിള പറയുന്നുണ്ടായിരുന്നു.

ചാർമിളയുടെ ബുദ്ധിമുട്ടുകളിൽ സഹായമേകിയതായിരുന്നു നയൻതാര എന്നൊരു വാർത്തയും ഒരുകാലത്ത് പുറത്തു വന്നിരുന്നു. ചാർമിള ഇത് സമ്മതിക്കുകയും ചെയ്തായിരുന്നു. നല്ല ബന്ധമാണ് ഇരുവരും ഉള്ളത് എന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. തന്റെ ജീവിതത്തിൽ പരിചയപ്പെട്ടവരെ ഒന്നും തന്നെ മറക്കാത്ത ഒരു വ്യക്തിയാണ് നയൻതാര എന്നാണ് അടുത്ത സുഹൃത്തുക്കളൊക്കെ പറയാറുള്ളത്. തന്റെ ഗുരുവായ സത്യൻ അന്തിക്കാടിനെ എപ്പോൾ വന്നാലും കാണാതെ തിരികെ പോകില്ല നയൻതാര എന്ന ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. തന്റെ സിനിമകളുടെ സെറ്റിൽ പോലും വന്നത് നയൻതാര തന്നെ കാണാറുണ്ട് എന്നാണ് സത്യനന്തിക്കാട് പറഞ്ഞിരുന്നത്. ചാർമിള നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Story Highlights: This actress gave Nayanthara a chance in the Tamil film world.
