Entertainment

ഈ അവാർഡ് സച്ചിക്ക് സമർപ്പിക്കുകയാണ്.സച്ചി എല്ലാമറിയുന്നുണ്ടാവും ബിജു മേനോൻ |This award is dedicated to Sachi. Sachi knows everything, Biju Menon|

ഈ അവാർഡ് സച്ചിക്ക് സമർപ്പിക്കുകയാണ്.സച്ചി എല്ലാമറിയുന്നുണ്ടാവും ബിജു മേനോൻ |This award is dedicated to Sachi. Sachi knows everything, Biju Menon|

ഇന്നലെ സംസ്ഥാന അവാർഡുകൾ പുറത്തുവന്ന അവസരത്തിൽ മലയാളി നടനായ ബിജു മേനോനു സഹനടനുള്ള അവാർഡ് ആണ് ലഭിച്ചിരിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേട്ടത്തിനു ശേഷമാണ് ഇരട്ടിമധുരം ബിജുമേനോനേ തേടി വന്നിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആരെയും അമ്പരപ്പിക്കുന്ന പ്രകടനത്തിനാണ് ഈ ഒരു അവാർഡ് അർഹനാക്കിരിക്കുന്നത്. റിലീസ് സമയം മുതൽ തന്നെ വളരെയധികം ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രം ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രം.

ബിജു മേനോന്റെ അഭിനയജീവിതത്തിൽ തന്നെ വലിയൊരു കരിയർ ബ്രേക്ക് സൃഷ്ടിച്ച കഥാപാത്രമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ടെന്നാണ് ബിജു മേനോൻ പറഞ്ഞത്. ഈ അവാർഡ് സച്ചിക്ക് സമർപ്പിക്കുകയാണ് എന്നും സച്ചിയോട് വലിയ കടപ്പാടുണ്ട് എന്നും, അദ്ദേഹം എല്ലാമറിയുന്ന ഉണ്ടാവുമെന്നും ആണ് ബിജു മേനോൻ പറയുന്നത്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ചിത്രത്തിലെ തന്നെ ഗാനം ആലപിച്ച നഞ്ചിയമ്മയ്ക്കാണ്. അവാർഡ് നേടിയ നഞ്ചിയമ്മയും സച്ചിക്ക് തന്റെ പുരസ്കാരം സമർപ്പിച്ചിരിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പുരസ്കാരം നിറവിൽ എല്ലാ പ്രേക്ഷകരെയും നൊമ്പരപ്പെടുത്തുന്നത് സച്ചിയുടെ അസാന്നിധ്യം ആയിരുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിഅമ്മ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സ്ഥാനം ഉറപ്പിച്ചത്. ഈ ഗാനം അന്നുതന്നെ വളരെയധികം ശ്രദ്ധ നേടിയ ഗാനമായിരുന്നു. മികച്ച പ്രൊഫഷണൽ ഗായികമാർ എല്ലാവരും നീണ്ട നിരയുടെ നിൽക്കുമ്പോഴാണ് അവരെയെല്ലാം തള്ളിമാറ്റി ഈ ഒരു പുരസ്കാരം നഞ്ചിയമ്മ സ്വന്തമാക്കിയത്. അത് തന്റെ പ്രിയപ്പെട്ട സംവിധായകൻ സമർപ്പിക്കുന്നു എന്നാണ് നഞ്ചിയമ്മ പറഞ്ഞത്. അട്ടപ്പാടിക്ക് അഭിമാനമുണ്ടെന്ന് ഈ വേദനയിലും എല്ലാവരും ഓർക്കുന്നത് സച്ചിയെക്കുറിച്ച് തന്നെയാണ്. സച്ചിയുടെ വിയോഗം വല്ലാതെ തന്നെ വേദനിപ്പിക്കുന്നുണ്ട് പ്രേക്ഷകരെ എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അവാർഡ് ലഭിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തി ഒരുപക്ഷേ സച്ചിയായിരിക്കും. എന്നാൽ ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി അയ്യപ്പനുംകോശിയും മുന്നേറിയപ്പോൾ അത് കാണാൻ ചിത്രത്തിന്റെ പ്രിയപ്പെട്ട അമരക്കാരൻ ഇല്ലാതെപോയി.

ഏതൊരു സിനിമ പ്രേമിയും നൊമ്പരമുണർത്തുന്ന നിമിഷം. സച്ചിയുടെ ഭാര്യയും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. സച്ചി ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമായിരിക്കും ഇതെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ഇനിയും എത്രയോ മികച്ച ചിത്രങ്ങൾ ദേശീയ അവാർഡ് പട്ടികയിൽ എവിടെയോ മാറ്റിവെച്ചിട്ടുണ്ട് സച്ചി ലോകത്തോട് യാത്ര പറഞ്ഞത്.
Story Highlights:This award is dedicated to Sachi. Sachi knows everything, Biju Menon

To Top