Entertainment

ഇതൊക്കെ ആണ് കഴിവ് എന്ന് പറയുന്നത്. വിക്രത്തിന്റെ ട്രെയിലറിൽ അടിപൊളി ട്വിസ്റ്റ്‌.|This is called ability. Cool twist in Vikram’s trailer.|

ഇതൊക്കെ ആണ് കഴിവ് എന്ന് പറയുന്നത്. വിക്രത്തിന്റെ ട്രെയിലറിൽ അടിപൊളി ട്വിസ്റ്റ്‌.|This is called ability. Cool twist in Vikram’s trailer.|

ലോകേഷ് കനകരാജ് ഒരുക്കി കമലഹാസൻ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു വിക്രം.. മലയാളത്തിൽ നിന്നും ചെമ്പൻ വിനോദ്, ഫഹദ് ഫാസിൽ തുടങ്ങിയ വൻതാരനിരയും തമിഴിൽ നിന്ന് വിജയസേതുപതി, സൂര്യ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം വളരെ മികച്ച പ്രതികരണത്തോടെ ആണ് മുൻപോട്ട് ജൈത്രയാത്ര നടത്തിയിരുന്നത്. ചിത്രത്തിൽ ട്രെയിലർ റിലീസ് ആയ സമയം മുതൽ തന്നെ വലിയ ആവേശത്തോടെയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് ചിത്രം.

വലിയൊരു താരനിര ഒരുമിച്ച് അണിനിരക്കുന്ന ചിത്രത്തിന്റെ ആവേശഭരിതമായ ഒന്നാം ഭാഗം പ്രേക്ഷകരുടെ ഹൃദയത്തിൽ തന്നെയാണ് നീണ്ടുനിൽകുന്നത്. വളരെ കുറച്ചു നിമിഷങ്ങൾ മാത്രം റോളക്സ് എന്ന കഥാപാത്രമായെത്തിയ സൂര്യ മുതൽ അഭിനയിച്ചവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. വിക്രം എന്ന സിനിമ കണ്ട് എല്ലാവരും പറഞ്ഞിരുന്നു രണ്ടാംഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന്. ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കിയത് സൂര്യയുടെ കഥാപാത്രം തന്നെയായിരുന്നു. അവസാനനിമിഷമാണ് വിക്രം സിനിമയിൽ സൂര്യ ഉണ്ടെന്ന് പ്രഖ്യാപനം വന്നത്. പിന്നീടാണ് സൂര്യ ചിത്രത്തിനുവേണ്ടി പ്രതിഫലം പോലും വാങ്ങാതെയാണ് അഭിനയിച്ചത് എന്ന വാർത്തകൾ എത്തിയത്.

കമലഹാസന് ഉള്ള ആദരസൂചകമായാണ് ചിത്രത്തിൽ സൂര്യ അഭിനയിച്ചിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്ന പുതിയൊരു രീതിയിൽ വീഡിയോയാണ്. മഹേഷ് എന്നൊരു മിമിക്രി കലാകാരൻ ചിത്രത്തിന് ശബ്ദം നൽകിയിരിക്കുന്ന ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രെദ്ധ നേടുന്നത്. മഹേഷ് മിമിക്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ഒരു വീഡിയോ പുറത്തു വന്നിരിക്കുന്നത്. വളരെ വ്യക്തമായി ഇദ്ദേഹം ചെയ്തത്. ഓരോ താരങ്ങളും അവർ തന്നെയാണെന്ന് തോന്നുന്ന രീതിയിലാണ് മഹേഷ് ഇത് ചെയ്തിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ അതിനാൽ ഈ ഒരു വീഡിയോ വൈറൽ ആയി മാറുന്നുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, സൂര്യ തുടങ്ങിയ താരങ്ങൾക്കാണ് മഹേഷ് ശബ്ദം നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു. ഇതൊക്കെയാണ് കഴിവ് എന്നാണ് സോഷ്യൽ മീഡിയയിൽ ഓരോരുത്തരും പറഞ്ഞുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ ആരാധകർ ഏറ്റവും മികച്ച കമന്റുകളും ആയി വരുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ ഒറിജിനലിനെ വെല്ലുമേന്നാണ് ആളുകൾ പറയുന്നത്.
Story Highlights:This is called ability. Cool twist in Vikram’s trailer.

To Top
$(".comment-click-14205").on("click", function(){ $(".com-click-id-14205").show(); $(".disqus-thread-14205").show(); $(".com-but-14205").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });