Entertainment

അഭിനയിക്കാൻ അറിയില്ല, നീളമില്ല എന്നൊക്കെ പറഞ്ഞ് മാറ്റിനിർത്തിയ പയ്യൻ, തമിഴിലെ നടിപ്പിൻ നായകൻ ആയ കഥ.|This is how Surya’s acting career begins|

അഭിനയിക്കാൻ അറിയില്ല, നീളമില്ല എന്നൊക്കെ പറഞ്ഞ് മാറ്റിനിർത്തിയ പയ്യൻ, തമിഴിലെ നടിപ്പിൻ നായകൻ ആയ കഥ.|This is how Surya’s acting career begins|

മലയാളികൾക്ക് പ്രത്യേകിച്ച് ആമുഖത്തിന് ആവശ്യമില്ലാത്ത നടനാണ് സൂര്യ. ഫ്രെയിമിൽ എങ്ങനെ നടക്കണം എന്ന് പോലും അറിയില്ല. ഡയലോഗ് ശരിക്ക് പറയാൻ അറിയില്ല ഒരു ക്ലോസപ്പ് ഷോട്ടിൽ പോലും ചിരിക്കാൻ അറിയില്ല. നീളമില്ല എന്നുതുടങ്ങി ബോഡി ഷെമിങ് നേരിട്ടുള്ള ഒരു നടൻ കൂടിയാണ്. ആദ്യകാലങ്ങളിൽ സൂര്യ ഡാൻസ് ചെയ്യാൻ അറിയില്ല. ഫൈറ്റ് അറിയില്ല നായകനാവാൻ ഉള്ള എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് എല്ലാവരും ചോദിച്ച ഒരു നടൻ. അതൊന്നും നായകൻ ആവാനുള്ള ശ്രമങ്ങളെ മാറ്റിനിർത്തിയില്ല. . ഒരുകാലത്ത് തമിഴ് മാധ്യമങ്ങൾ ഒരു തുടക്കക്കാരനേ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

ഇതൊന്നും കേട്ട് സൂര്യ തളർന്നു പോയില്ല. അതായിരുന്നു സൂര്യയുടെ വിജയം. സ്വയം പഴിച്ചു കീഴടങ്ങാതെ ഓരോ നിമിഷവും സ്വന്തമായി തന്നെ അപ്ഡേറ്റ് ചെയ്യുകയായിരുന്നു സൂര്യ. കഠിനമായി അധ്വാനിച്ചു കൊണ്ടിരുന്നു. പിതാമഹൻ, കാക്കാ കാക്ക, വാരണം ആയിരം, ഗജനി, ഇതെല്ലാം കണ്ട് മുൻപ് പറഞ്ഞവരെല്ലാം പറഞ്ഞ വാക്കുകൾ എല്ലാം മാറ്റിവെച്ചു എന്നതാണ് സത്യം. അവന്റെ നടപ്പിന് അഴകില്ല അവനെ ഫൈറ്റ് ചെയ്യാൻ അറിയില്ല എന്നൊക്കെ പറഞ്ഞവർ അവനെ നടിപ്പിൻ നായകൻ എന്ന് വിളിച്ചു. സൂര്യയുടെ കഴിവ് അത്രത്തോളം മികച്ച രീതിയിൽ സിനിമയിൽ അവർ കണ്ടു. സിനിമ കുടുംബത്തിന്റെ മേൽവിലാസത്തിൽ സിനിമയിലെത്താമെങ്കിലും സ്വന്തം കഴിവുകൊണ്ട് മാത്രമേ സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിക്കുള്ളു.

സൂര്യയ്ക്ക് മനസ്സിലായിരുന്നു പിന്നീടങ്ങോട്ട് സൂര്യ പ്രേക്ഷകരുടെ പ്രിയപ്പെട്ട അണ്ണനായി. ഇന്ന് കോടികൾ മൂല്യമുള്ള ലക്ഷങ്ങളുടെ ആരാധനാപാത്രമാണ്. വന്നവഴി ഒരിക്കലും മറന്നില്ല എന്നതാണ് സത്യം. കാരുണ്യ പ്രവർത്തനങ്ങളിൽ മുൻപിൽ നിന്നു സൂര്യ. ഒരുപാട് ബോഡിഷെമിങ് ഏറ്റപ്പോഴും അദ്ദേഹം യാതൊരു കൂസലുമില്ലാതെ ചിരിയോടെ എല്ലാം സ്വീകരിക്കുകയായിരുന്നു. തന്റെ എളിമയും കഠിനാധ്വാനവും ഒരിടത്തും കൈമോശം വരുത്താൻ സൂര്യ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹം മികച്ച ഒരു നടനായി മാറി സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന ചിത്രത്തിലെ തമിഴ് റീമേക്കിൽ വിജയുടെ നിഴൽ പറ്റി നടന്ന ഒരു പയ്യൻ.

പിന്നീട് ഗൗതം മേനോൻ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന സിനിമയിലൂടെ വിജയ്ക്കൊപ്പം തന്നെ വളർന്നുവന്നു. അതായിരുന്നു സൂര്യ എന്ന വ്യക്തിയുടെ കരിയർ ബ്രെക്ക്.ചവറു പോലെ പടം ചെയ്തു കൂട്ടി കാശുണ്ടാക്കാൻ പോകാതെ കൃത്യമായ ലക്ഷ്യത്തോടെ വളരെ സെലക്ടീവ് ആയിരുന്നു. സൂര്യ സിനിമകളെ സമീപിച്ചിരുന്നത്. ഒരു വർഷം ഒരു സിനിമ ഉണ്ടെങ്കിൽ അതുമതി. പക്ഷേ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നത് ആയിരിക്കണമെന്ന് സൂര്യയ്ക്ക് നിർബന്ധമായിരുന്നു. അതായിരുന്നു സൂര്യ എന്ന് നടന്റെ വളർച്ചയുടെ പടവുകൾ. തമിഴ് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വെറും സംഘടനം മാത്രമല്ല തനിക്ക് അഭിനയിക്കാനും അറിയാമെന്ന് സൂര്യ കാണിച്ചു.

ജീവിച്ചു കാണിക്കുകയായിരുന്നു കഥാപാത്രങ്ങളിലൂടെ. ദിലീപ് മലയാളത്തിൽ അവതരിപ്പിച്ച് കയ്യടി വാങ്ങിയ കുഞ്ഞിക്കൂനൻ എന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിച്ചതും സൂര്യ ആയിരുന്നു. ഈ കഥാപാത്രമാണ് എന്നാൽ ഈ കഥാപാത്രത്തിന് അവാർഡ് ലഭിച്ച നിമിഷവും സൂര്യ ദിലീപ് മറന്നില്ല. അന്നും ആ അവാർഡ് ദിലീപിന് ആയിരുന്നു സൂര്യ സമർപ്പിച്ചത് ഈ അവാർഡ് അദ്ദേഹത്തിന് ഉള്ളതാണ് എന്നാണ് അന്ന് സൂര്യ പറഞ്ഞിരുന്നത്. കാരുണ്യ പ്രവർത്തനങ്ങളിലേക്കാണെങ്കിലും ഒരിക്കലും സൂര്യ മാറന്നിട്ടില്ല എന്നതാണ് സത്യം. അഗാരം ഫൗണ്ടേഷൻ എന്ന പേരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വലിയ ഒരു സംഭാവന തന്നെയാണ് അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങളിലൂടെ നൽകുന്നത്.

ഈയൊരു സ്ഥാപനത്തിലൂടെ പലരുടെയും കുടുംബങ്ങളുടെ കണ്ണീരൊപ്പി മക്കളുടെ പഠിത്തവും കുടുംബത്തിന്റെ ചെലവും വരെ ഏറ്റെടുത്തിട്ടുണ്ട് സൂര്യ. ആരാധകരുടെ കല്യാണത്തിന് കുടുംബത്തിലെ ഒരംഗത്തെ പോലെ ആണ് സാക്ഷിയാകാൻ അദ്ദേഹം എത്തുന്നത്. എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു കമലഹാസനൊപ്പം അഭിനയിക്കണമെന്ന്. ആ സ്വപ്നവും അടുത്തകാലത്ത് വിക്രമിലൂടെ അദ്ദേഹം മികച്ചതാക്കി. എന്നാൽ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്നും ആ കഥാപാത്രം ആ കഥാപാത്രത്തിലും ഞെട്ടിച്ചു. സൂര്യ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ആ കഥാപാത്രത്തിന് വേണ്ടി എത്തിയതെന്ന് വാർത്ത തമിഴ് പ്രേക്ഷകരെ വീണ്ടും അമ്പരപ്പിൽ ആഴ്ത്തി.
Story Highlights:This is how Surya’s acting career begins

To Top
$(".comment-click-14957").on("click", function(){ $(".com-click-id-14957").show(); $(".disqus-thread-14957").show(); $(".com-but-14957").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });