ഹൃദയത്തിലെ ഉണക്ക മുന്തിരി എന്ന ഗാനത്തിൽ വിനീത് എത്തുന്നത് ഇങ്ങനെ ആണ് : വീഡിയോ

ഹൃദയം എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു ഗാനമായിരുന്നു ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന ഗാനം. ഇപ്പോൾ ഈ ഗാനം ഉണ്ടാകാനുള്ള കാരണത്തെപ്പറ്റി തുറന്നുപറയുകയാണ് വിനീത് ശ്രീനിവാസൻ.വിനീതിന്റെ വാക്കുകൾ ഇങ്ങനെ..

” ഒരു ദിവസം രാവിലെ ഞാനുണർന്നപ്പോൾ വായിൽ വന്ന ഒരു പാട്ടാണ് ഇത്. ഉണക്കമുന്തിരി എന്ന് ഇങ്ങനെയൊക്കെ മനസ്സിൽ വരുന്നുണ്ട്, പിന്നെ ഞാൻ വിചാരിച്ചു ഞാൻ ഇനി ആഹാരത്തെപ്പറ്റി മറ്റോ ആലോചിച്ചു കിടന്നുതു കൊണ്ടാണ് ഇങ്ങനെ വന്നത് തന്നെ. എന്നാൽ എന്നെ വിട്ട് ആ ഗാനം പോകുന്നില്ല. വീണ്ടും വീണ്ടും ഞാൻ ആലോചിച്ചു എന്താണ് ഇങ്ങനെയെന്ന്.

പിന്നെ ഞാൻ ആലോചിച്ചു ഓർത്തു. സാധാരണയായി ഉണക്കമുന്തിരിയും തേങ്ങാക്കൊത്തും ഒക്കെ എവിടെയാണ് വരുന്നത്.? കല്യാണവീടുകളിൽ തലേന്നാണ് ഇതൊക്കെ ഉണ്ടാവാറില്ല, ചെറുപ്പകാലത്ത് മലബാർ കല്യാണങ്ങളിൽ ഒക്കെ മിക്സി ഒന്നുമുണ്ടായിരുന്നില്ല, ആ സമയത്ത് വലിയ അമ്മമാരൊക്കെ ഒരുമിച്ചിരുന്നാണ് ജോലികൾ ചെയ്യുന്നത്. ആ കാലഘട്ടത്തെ പറ്റിയൊക്കെ ഞാൻ ആലോചിച്ചു. ഓണക്കമുന്തിരി ധിനക്ക് എന്നൊക്കെ മനസ്സിൽ വരുന്നുണ്ട് അപ്പോൾ തന്നെ ഞാൻ ഹിഷാമിന് അയച്ചു.

ഹിഷാമിന് എന്നാൽ ആദ്യം ഒന്നും മനസ്സിലായിരുന്നില്ല എന്നും പറയുന്നുണ്ട്. ഒന്നും മനസ്സിലാവാതെ ഹിഷാം എന്നെ വിളിച്ചത്. പിന്നെയാണ് ബാക്കി വരികളൊക്കെ താൻ തിട്ടപ്പെടുത്തിയത് എന്നും വിനീത് പറയുന്നുണ്ട്.. വളരെയധികം ട്രെൻഡിംഗ് നിന്ന് ഒരു ഗാനം തന്നെയായിരുന്നു ഉണക്കമുന്തിരി എന്ന ഗാനം. ഒരുപക്ഷേ ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകതയും ആ ഗാനം ആയിരുന്നു എന്ന് തോന്നുന്നു. ഗാനം ആരാധകരെല്ലാം ഒരേപോലെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഈ ഗാനം വന്നത് ഇങ്ങനെയാണ് എന്നാണ് താരം പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top