ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല,എന്റെ എതിർപ്പ് തന്നെയാണ് ഇപ്പോഴത്തെ മറുപടി. ശക്തമായ മറുപടിയുമായി അപർണ്ണ ബാലമുരളി |This is not polite to a woman, my objection is the current reply. Aparna Balamurali with a strong reply

ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല,എന്റെ എതിർപ്പ് തന്നെയാണ് ഇപ്പോഴത്തെ മറുപടി. ശക്തമായ മറുപടിയുമായി അപർണ്ണ ബാലമുരളി |This is not polite to a woman, my objection is the current reply. Aparna Balamurali with a strong reply

കഴിഞ്ഞ ദിവസമായിരുന്നു തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി അപർണ ബാലമുരളിക്ക് ഒരു ലോ കോളേജിൽ നിന്നും മോശം അനുഭവം ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് അപർണ പറയുകയും ചെയ്തിരുന്നു. വേദിയിൽ വെച്ച് ചെറുപ്പക്കാരൻ കയ്യിൽ പിടിച്ച സമയത്ത് അപർണ മാറുന്നതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. വേദിയിൽ നിന്നും തനിക്ക് ഉണ്ടായ മോശം അനുഭവത്തെ കുറിച്ചായിരുന്നു അപർണ പറഞ്ഞിരുന്നത്. ഒരു പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്ക് എത്തിയപ്പോഴാണ് വേദിയിൽ കയറി വിദ്യാർഥി അപർണയെ തോളിലൂടെ കൈയിട്ട് സെൽഫി എടുക്കാൻ ശ്രമിച്ചത്.

ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവയ്ക്കുന്നത് ശരിയല്ലെന്ന് ഒരു വിദ്യാർത്ഥി മനസ്സിലാക്കിയില്ല എന്നത് ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപ്പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വച്ച് ചേർത്ത് നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല പിന്നാലെ പോകാൻ സമയമില്ല എന്നതാണ് കാരണം. എന്റെ എതിർപ്പ് തന്നെയാണ് ഇപ്പോഴത്തെ മറുപടി എന്നും അപർണ ഇതിന് മറുപടിയായി പറഞ്ഞിരുന്നു. സംഘാടകരോട് പരിഭവം ഇല്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീട് ഒക്കെ അവർ ഖേദം അറിയിച്ചതായി അപർണ പറയുന്നുണ്ട്. വിദ്യാർത്ഥി മോശമായി പെരുമാറിയ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ച രംഗത്ത് എത്തിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയപ്പോഴായിരുന്നു ഇത്തരത്തിൽ ഒരു ദൂരനുഭവം അപർണ നേരിടുന്നതായി വന്നിരുന്നത്. വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയിട്ടുള്ള താരമാണ് അപർണ ബാലമുരളി. അപർണയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഏത് എന്ന് ചോദിക്കുകയാണെങ്കിൽ ഒരുപക്ഷേ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മഹേഷിന്റെ പ്രതികാരം തന്നെ ആയിരിക്കും നിലനിൽക്കുക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായും താരം മാറിയിട്ടുണ്ട്.
Story Highlights: This is not polite to a woman, my objection is the current reply. Aparna Balamurali with a strong reply