ടിക്ടോക്ക് എന്നാ പ്ലാറ്റ്ഫോമിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു സൗഭാഗ്യ വെങ്കിടേഷ്. ഡാൻസ് വീഡിയോകളിലൂടെ സൗഭാഗ്യയ്ക്ക് ലഭിച്ചത് നിരവധി ആരാധകരെയാണ്.

സോഷ്യൽ മീഡിയയിൽ ആരാധക സമ്പന്നമായ ഒരു ജീവിതമാണ് താരം നയിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്. അടുത്ത കാലത്തായിരുന്നു താരം ഒരു അമ്മയായത്. അത് വാർത്തയായിരുന്നു. ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹം ഗുരുവായൂരിൽ വച്ച് നടത്തണമെന്നായിരുന്നു സൗഭാഗ്യയുടെ ആഗ്രഹം അത് നടന്നില്ല. അതിനുപകരം മകളുടെ ചോറൂണ് ഗുരുവായൂർ വെച്ച് നടത്തുന്ന സന്തോഷത്തിലാണ് താരം.

സൗഭാഗ്യയുടെ ഭർത്താവായ അർജുന്റെ ജേഷ്ഠന്റെ മകളാണ് അനൂ. കഴിഞ്ഞ കോവിഡ് മഹാമാരിയിൽ കുടുംബത്തിൽ രണ്ടു പേരെ മരണം കവർന്നെടുക്കുകയായിരുന്നു. അഛനും ചേട്ടത്തിയും ആയിരുന്നു. അനുവിനെ അമ്മയില്ലാത്ത വിഷമം അറിയിക്കാതെയാണ് സൗഭാഗ്യ നോക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. കുഞ്ഞിന്റെ ചോറൂണ് കാണാൻ അർജുന്റെ അമ്മയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. അമ്മുമ്മയെ നോക്കിക്കോളാം ഞാൻ അവിടെ നിൽക്കാം എന്ന് പറഞ്ഞപ്പോൾ ചേട്ടത്തി ഉണ്ടായിരുന്നെങ്കിൽ എന്തു പറഞ്ഞെനെ.

അത് തന്നെയാണ് അനു പറഞ്ഞത്. എന്റെ മൂത്ത മോള് അവളാണ്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അനു ഋതുമതിയായ ചടങ്ങും സൗഭാഗ്യയും അർജുനും മികച്ച രീതിയിൽ ആയിരുന്നു നടത്തിയിരുന്നത്.ഇപ്പോൾ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധനേടുന്നത്. അമ്മയുടെ വേർപാട് നികത്താൻ കഴിയില്ല എങ്കിലും അവൾക്ക് വിഷമം ഉണ്ടാകാതെ ഞാൻ നോക്കും എന്നാണ് സൗഭാഗ്യ പറയുന്നത്