Entertainment

ബോഡിഗാർഡ് സിനിമയിൽ ആരും അറിയാതെ പോയ ആ ബ്രില്ലിൻസ് ഇതാണ്.|This is the Brilliance that no one knew about in the movie Bodyguard.

ബോഡിഗാർഡ് സിനിമയിൽ ആരും അറിയാതെ പോയ ആ ബ്രില്ലിൻസ് ഇതാണ്.|This is the Brilliance that no one knew about in the movie Bodyguard.

നയൻതാര ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങി വളരെയധികം ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബോഡിഗാർഡ്. ഈ ചിത്രത്തിന്റെ വിജയം കാരണം അന്യഭാഷകളിലേക്ക് പോലും ചിത്രം ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു എന്ന പ്രത്യേകത തന്നെയായിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബോഡിഗാർഡ് സിനിമയിലെ ഈ ബ്രില്ലിയൻസ് ആരും മനസ്സിലാക്കിയില്ല എന്ന തരത്തിലാണ്, ഈ ഒരു കുറിപ്പ് വന്നുകൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

നമ്മളാരും അറിയാതെ പോയ ആ ബ്രില്ലിൻസ്. ബോഡി ഗാർഡിലെ അമ്മുവിന്റെ സംരക്ഷകൻ ജയകൃഷ്ണനോ അശോകേട്ടനോ?? ജയകൃഷ്ണനോടുള്ള ഇഷ്ട്ടം കാരണം ഇനി വിവാഹമേ വേണ്ട എന്നും പറഞ് അമ്മു ഇരിക്കുന്നു. മകൾ ഇഷ്ട്ടപ്പെട്ട ആളെ കാര്യസ്ഥന്റെ(ജനാർദ്ദനൻ )മകൾ സേതുലക്ഷ്‌മി കൊണ്ടുപോയപ്പോൾ അശോകേട്ടന്റെ പിതൃ ഹൃദയം വിങ്ങി. എന്ത് കളി കളിച്ചിട്ടാണേലും ജയകൃഷ്ണനെ അമ്മുവിന് തിരികെ നൽകും എന്ന് വാക്ക് കൊട്ത്ത് അശോകേട്ടൻ ജയകൃഷ്ണനും സേതുലക്ഷ്മിയും താമസിക്കുന്ന സ്ഥലത്ത് എത്തുന്നു.

അശോകേട്ടന്റെ സ്വാധീനം ഉപയോഗിച് സേതുലക്ഷ്മിയെ തന്ത്രപരമായി കൊല്ലുന്നു. സേതുലക്ഷ്‌മി എഴുതിയതെന്ന പേരിൽ ഒരു ഡയറി അമ്മു നേരത്തെ എഴുതി തീർത്തിരുന്നു. അത് ആ സിദ്ധാർഥ് പയ്യന്റെ കയ്യിൽ എത്തിക്കുന്നു. അങ്ങനെ ആ കുഞ്ഞു മനസ്സിൽ അമ്മുവിനോടുള്ള സ്നേഹം ഉണ്ടാകുന്നു. അച്ഛനും മകളും കൂടി അവസാനം ജയകൃഷ്ണന്റെ മുന്നിൽ ഒരു നാടകം കളിക്കുന്നു.

അമ്മയായി കൂടെ വരുമോ എന്ന് സിദ്ധാർഥ് അമ്മുവിനോട് ചോദിച്ചതോടെ plan workout,
Success. അങ്ങനെ തന്റെ മകൾക്ക് ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാൻ അവസരം ഉണ്ടാക്കികൊടുത്ത് അശോകേട്ടൻ അമ്മുവിന്റെ യഥാർത്ഥ സംരക്ഷകൻ ആയി
Story Highlights: This is the Brilliance that no one knew about in the movie Bodyguard.

ബോഡിഗാർഡ് സിനിമയിൽ ആരും അറിയാതെ പോയ ആ ബ്രില്ലിൻസ് ഇതാണ്.|This is the Brilliance that no one knew about in the movie Bodyguard.

Most Popular

To Top