ഇത് അച്ഛന്റെയും മകളുടെയും സന്തോഷം, ഇവിടെ അമ്മയ്ക്ക് പ്രവേശനമില്ല പൂർണിമയോട് മകൾ പ്രാർത്ഥന.!!

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഇന്ദ്രജിത്തും പൂർണിമയും.

തങ്ങളുടെ വിശേഷങ്ങൾ എപ്പോഴും ഇവർ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു ചെയ്തത്. അതിനുശേഷം വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്ദ്രജിത്തും സിനിമയിൽ സജീവസാന്നിധ്യമായി. ഇവരുടെ കുടുംബവിശേഷങ്ങൾ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇവരുടെ കുടുംബങ്ങൾ വിശേഷങ്ങൾക്ക് ആരാധകരും ഏറെയാണ്.

ഇന്ദ്രജിത്ത് മക്കളും ചേർന്നുള്ള പുതിയൊരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ ആദ്യം കമെന്റ് ചെയ്തത് പൂർണിമയായിരുന്നു. നിങ്ങൾ ഈ യാത്ര നന്നായി ആസ്വദിക്കു, ഒപ്പം എന്നെ മിസ്സ് ചെയ്യുകയും ചെയ്യു എന്നായിരുന്നു പൂർണിമയുടെ കമന്റ്. ഇതിന് മറുപടി പ്രാർത്ഥന നൽകി. ഇല്ല.. ഇത് അച്ഛന്റെയും മകളുടെയും ട്രിപ്പ് ആണിത്. ഇതിൽ അമ്മയ്ക്ക് പ്രവേശനമില്ല. അല്ല പിന്നെ എന്ന് ഇന്ദ്രജിത്തും പറഞ്ഞിരുന്നു. ഡാഡികൂൾ അടിപൊളി ആണല്ലോ, കിടിലൻ ഫോട്ടോ തുടങ്ങിയ നിരവധി കമന്റുകളുമായി ആളുകളെത്തി. മല്ലികാ സുകുമാരൻ അടക്കമുള്ളവർ ചിത്രം ലൈക്ക് ചെയ്യുകയും ചെയ്തു.

പൂർണ്ണിമയുമായാണ് മക്കൾക്ക് കൂടുതൽ അടുപ്പമെന്ന് കുട്ടികളുടെ വീഡിയോകളിൽ നിന്നും മറ്റും വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളും പൂർണിമയോട് ആണ് അവർ പറയാറുള്ളത്. അധികവും അച്ഛൻ വീട്ടിൽ ഉണ്ടാവില്ല. അച്ഛനെ വീട്ടിൽ കിട്ടാത്ത പരിഭവവും മക്കൾ പറയാറുണ്ട് എന്ന് ഒരിക്കൽ ഇന്ദ്രജിത്തും പറഞ്ഞിരുന്നു. സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് വന്നതായതുകൊണ്ടുതന്നെ മക്കളും ആ കഴിവ് തെളിയിക്കുന്നുണ്ട്.

പ്രാർത്ഥന സംഗീതത്തിൽ മികവ് തെളിയിച്ചപ്പോൾ. നക്ഷത്ര അഭിനയിച്ചിരുന്നു. മറ്റുള്ളവരുടെ സ്വീകാര്യത നേടിയവർ ആണ് രണ്ടുപേരും. പ്രാർത്ഥന ഇപ്പോൾ വിദേശത്ത് ഉപരിപഠനത്തിന് പോകാനുള്ള തയ്യാറെടുപ്പാണ് എന്നാണ് അടുത്തകാലത്ത് ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞിരുന്നത്.

Leave a Comment