Entertainment

ഡോക്ടറും ദിൽഷയും തമ്മിലുള്ള മനപ്പൊരുത്തം ഇതാണ്. ദിൽഷ വെറുതെ പറഞ്ഞു. പക്ഷെ സംഭവിച്ചത്..

ഡോക്ടറും ദിൽഷയും തമ്മിലുള്ള മനപ്പൊരുത്തം ഇതാണ്. ദിൽഷ വെറുതെ പറഞ്ഞു. പക്ഷെ സംഭവിച്ചത്..

ജനങ്ങളുടെ പ്രിയപ്പെട്ട പ്രിയപ്പെട്ട പരിപാടിയായ ബിഗ്ബോസ് അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ഏകദേശം 20 ദിവസങ്ങൾക്കുള്ളിൽ തന്നെ പരിപാടി ഗ്രാൻഡ്ഫിനാലയിലേക്ക് എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. അവസാനഘട്ടത്തിൽ വലിയതോതിലുള്ള മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരൊക്കെ ആയിരിക്കും ഫൈനൽ ഫൈവിലേക്ക് എന്ന് മനസ്സിലാകാത്ത രീതിയിലേക്ക് മത്സരം കടുത്ത് തുടങ്ങിയിരിക്കുകയാണ്.

സീസൺ ഫോർ വിജയ് എന്ന പകുതിയിലധികം ആളുകളും വിശ്വസിച്ചിരുന്ന ഒരു മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ. അപ്രതിക്ഷിതമായി ആണ് റോബിൻ ഈ ഷോയോട് വിടപറഞ്ഞത്. അത് എല്ലാവരിലും ഒരു വേദന ഉണർത്തിയ കാര്യമായിരുന്നു. റോബിൻ പുറത്തായശേഷം വീടിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങൾ വലിയതോതിൽ തന്നെ ശ്രദ്ധ നേടുന്നുമുണ്ട്. റോബിൻ ഷോ വിട്ടതിനു ശേഷവും റോബിനെ കുറിച്ചാണ് ഷോയിൽ കൂടുതൽ ആളുകളും സംസാരിക്കുന്നത്. റിയാസും ദിൽഷയും തമ്മിൽ വഴക്കുണ്ടായതും അതിന്റെ പേരിൽ തന്നെയായിരുന്നു. ഇപ്പോൾ ദിൽഷ ബ്ലസ്‌ലിയോട് റോബിനെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇപ്പോൾ ഡോക്ടർ എന്ത് എന്തു ചെയ്യുകയായിരിക്കും എന്ന് ചോദിക്കുന്നത്.

നൈറ്റ്‌ ഡ്യൂട്ടിക്ക് കയറി കാണും എന്ന് ബ്ലസ്‌ലി പറയുകയും ചെയ്യുന്നു. നിലവിൽ റോബിൻ ഇപ്പോൾ ജോലിക്ക് പോകുന്നില്ല. പലസ്ഥലങ്ങളിലും ഉദ്ഘാടനവും മറ്റുമൊക്കെയായി തിരക്കിലാണ് റോബിൻ. ബിഗ് ബോസ് കാണുന്നുണ്ടായിരിക്കുമോന്നും ദിൽഷ പറയുന്നുണ്ട്. കാണുന്നുണ്ട് എങ്കിൽ എച്ചിൽ വിഷയം ഡോക്ടർ കണ്ടിട്ട് ഉണ്ടാകുമോ എന്നാണ് ദിൽഷ ചോദിക്കുന്നത്. താൻ റോബിന്റെ നിഴൽ ആണെന്നും പറഞ്ഞിട്ടുണ്ടായിരുന്നത് റോബിൻ കാണുകയാണെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത് എന്നും ദിൽഷ ചോദിക്കുന്നുണ്ടായിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം വേണം റോബിനെ ഒന്ന് പോയി കാണാൻ എന്നാണ് ദിൽഷ പറയുന്നത്. ഡോക്ടർ ഉദ്ഘാടനത്തിന് പോകുന്നു ഉണ്ടായിരിക്കുമെന്ന് ദിൽഷ വെറുതെ പറഞ്ഞുവെങ്കിലും കൃത്യമായി ദിൽഷ പറഞ്ഞ് ദിവസം തന്നെ റോബിന് ഉദ്ഘാടനം ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ ഉള്ള ആളുകൾ പറയുന്നത് എന്തൊരു മനപൊരുത്തം ആണ് ഇവർ തമ്മിൽ എന്നാണ്. ദിൽഷ പുറത്തേക്ക് വരുവാൻ കാത്തിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്നാണ് പല അഭിമുഖങ്ങളിലും റോബിൻ പറഞ്ഞിട്ടുള്ളത്. പുറത്തു വന്നതിനു ശേഷം തന്റെ പ്രണയം ദിൽഷയൊടെ തുറന്നു പറയുവാൻ ആണ് കാത്തിരിക്കുന്നത്. ദിൽഷയ്ക്ക് സമ്മതമാണെങ്കിൽ വീട്ടുകാരുമായി ആലോചിച്ച് മുൻപോട്ടുള്ള കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു റോബിൻ പറഞ്ഞിരുന്നത്.

Most Popular

To Top