സാന്ത്വനം പരമ്പരയിലെ ലക്ഷ്മിയമ്മ ശരിക്കും ആരാണെന്നറിയാമോ ? ഈ പ്രമുഖ നടന്റെ ഭാര്യ. ഗിരിജയുടെ യാഥാർത്ഥ ജീവിതം ഇങ്ങനെ

മലയാളി സീരിയൽ ആരാധകരുടെ പ്രിയ സീരിയലുകളിൽ മുൻപന്തിയിലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. സഹോദരങ്ങളുടെ ജനങ്ങളുടെയും ഒത്തൊരുമയുടെയും കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന സീരിയൽ, വലിയ ആരാധക പിന്തുണയും ലഭിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ റേറ്റിംഗിൽ ഏറെ മുൻപന്തിയിലാണ് സീരിയലിന്റെ സ്ഥാനം. തമിഴ് സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം.

സീരിയലിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല മറച്ചു ജീവിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടു തന്നെ സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളും, കുടുംബത്തിലെ ഹരിയും ശിവനും ദേവിയും അപ്പുവും അഞ്ജലിയും ഒക്കെ പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ലക്ഷ്മി എന്ന കഥാപാത്രം.

ബാലന്റെയും സഹോദരന്മാരുടെയും അമ്മയായി എത്തുന്ന കഥാപാത്രമാണ് ലക്ഷ്മിയമ്മ. സിനിമ സീരിയൽ നടിയായ ഗിരിജാ പ്രേമനാണ് ലക്ഷ്മി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാലുകൾ തളർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന കുറച്ചു മുൻകോപം ഉള്ള കഥാപാത്രമാണ് ഗിരിജ പ്രേമൻ അവതരിപ്പിക്കുന്നത്. ലക്ഷ്മി അമ്മ എന്ന കഥാപാത്രം എല്ലാ കാര്യങ്ങളിൽ വേവലാതിയോടെ ആശങ്കപ്പെടുന്ന അമ്മ കഥാപാത്രം, പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധ നേടിയ താരമാണ് ഗിരിജ. മലയികളുടെ പ്രിയപ്പെട്ട നടനായ കൊച്ചുപ്രേമന്റെ ഭാര്യ കൂടിയാണ് ഗിരിജാ.

പ്രേമന്റെ ഭാര്യ ആയി 1984 ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവർക്കും ഹരികൃഷ്ണൻ എന്ന ഒരു മകനുമുണ്ട്. ഇക്കഴിഞ്ഞ സമയത്ത് ആയിരുന്നു മകൻ ഹരികൃഷ്ണൻ വിവാഹം നടന്നത്. നാടകങ്ങളിലൂടെ ആയിരുന്നു ഗിരിജ പ്രേമൻ അഭിനയ ലോകത്തേക്ക് എത്തിയത്. പിന്നീട് സിനിമകളിലും സീരിയലുകളിലും നിരവധി വ്യത്യസ്തമായ വേഷങ്ങൾ ഗിരിജ കൈകാര്യം ചെയ്തിട്ടുണ്ട്..2020 ലായിരുന്നു പരമ്പര സംപ്രേഷണം ആരംഭിച്ചത്.

Leave a Comment