Entertainment

” ഉർവശിയ്ക്ക് ഒപ്പം പോലും പോകാതെ മനോജ്‌ കെ ജയനെ മകൾ കുഞ്ഞാറ്റ സ്നേഹിക്കാനുള്ള കാരണം ഇതാണ്.. |This is the reason why daughter Kunjata loves Manoj K Jayan

” ഉർവശിയ്ക്ക് ഒപ്പം പോലും പോകാതെ മനോജ്‌ കെ ജയനെ മകൾ കുഞ്ഞാറ്റ സ്നേഹിക്കാനുള്ള കാരണം ഇതാണ്.. |This is the reason why daughter Kunjata loves Manoj K Jayan

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. നിരവധി ചിത്രങ്ങളുടെ ഭാഗമായി മനോജ് കെ ജയൻ മാറിയിട്ടുമുണ്ട്. മനോജിനെ ഓർമ്മിക്കാൻ സർഗം എന്ന ഒരൊറ്റ ചിത്രം മാത്രം മതി മലയാളികൾക്ക്. മനോജും ഉർവശിയും തമ്മിലുള്ള വിവാഹമോചനം ഒക്കെ വാർത്തകളിൽ നിറഞ്ഞുനിന്നതായിരുന്നു. ആ സമയത്ത് അമ്മയ്ക്കൊപ്പം പോകാതെ മകൾ കുഞ്ഞാറ്റ അച്ഛൻ മനോജ് കെ ജയൻ ഒപ്പമായിരുന്നു നിന്നിരുന്നത്. ഇപ്പോഴിതാ തന്റെ അച്ഛനോടുള്ള സ്നേഹം ഒരിക്കൽ കൂടി തെളിയിക്കുകയാണ് മകൾ കുഞ്ഞാറ്റ. അച്ഛനോടുള്ള സ്നേഹത്തെക്കുറിച്ച് മകൾ പറയുന്നത് ഇങ്ങനെയാണ്,

തനിക്ക് അച്ഛനെ കാണാതിരിക്കാൻ പോലും സാധിക്കില്ല. അച്ഛനെ മിസ്സ് ചെയ്യുന്നത് വലിയ വിഷമമാണ്. കുഞ്ഞായിരുന്നപ്പോൾ തന്റെ കൈയിൽ കെട്ടിയിരുന്ന വാച്ച് ഇപ്പോഴും അച്ഛന്റെ കയ്യിലുണ്ട്. ന്യൂ ബോൺ ബേബിസ് കയ്യിൽ കിട്ടുന്നതാണ്. ഞാൻ ജനിച്ച വർഷം മുതലുള്ള ഓർമകൾ അച്ഛൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അത് മാത്രമല്ല, അച്ഛന്റെ കയ്യിൽ എന്റെ പഴയ സാധനങ്ങൾ എല്ലാം ഉണ്ട്. എന്റെ കുഞ്ഞിലത്തെ യൂണിഫോം, ഐഡന്റിറ്റി കാർഡ്, അങ്ങനെ എല്ലാ സാധനങ്ങളും അച്ഛന്റെ കയ്യിൽ ഉണ്ട്. അതൊക്കെ അച്ഛൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അച്ഛൻ എന്നെ മടിയിൽ ഇരുത്തിയാണ് ഭക്ഷണം കഴിക്കുന്നത്. കുറച്ചുകാലമേ ആയിട്ടുള്ളൂ മാറി ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ട്. അതുവരെ അച്ഛൻ വാരി തരികയായിരുന്നു ചെയ്തത്. ഡ്രൈവിങ്ങിൽ അച്ഛനൊരു എക്സ്പേർട്ട് ആണ്. മടിയിൽ ഇരുത്തിയാണ് പലപ്പോഴും അച്ഛൻ വാഹനം ഓടിക്കാറുള്ളത്. എന്നെ മടിയിൽ ഇരുത്തി ബാക്കി കാര്യങ്ങളൊക്കെ അച്ഛൻ വളരെ കൃത്യമായി ചെയ്യും.

അച്ഛൻ പലപ്പോഴും സിനിമയുടെയും ഷോകളുടെയും ഒക്കെ ഭാഗമായി വിദേശത്ത് പോകാറുണ്ട്. അതുപോലും എനിക്ക് സഹിക്കാൻ സാധിക്കില്ല. മൂന്നോ നാലോ മാസത്തേക്കായിരിക്കും അച്ഛൻ പോകുന്നത്. പക്ഷേ അതെനിക്ക് സഹിക്കാൻ പറ്റുന്നതല്ല. പിന്നീട് ഞാൻ അതുമായി പൊരുത്തപ്പെട്ടുവെ
ങ്കിലും അച്ഛനില്ലാത്തത് എനിക്ക് വലിയ വിഷമമാണ് സമ്മാനിക്കാറുള്ള ത് എന്നും പറയുന്നുണ്ട് കുഞ്ഞാറ്റ
Story Highlights: This is the reason why daughter Kunjata loves Manoj K Jayan without even going with Urvashi..

” ഉർവശിയ്ക്ക് ഒപ്പം പോലും പോകാതെ മനോജ്‌ കെ ജയനെ മകൾ കുഞ്ഞാറ്റ സ്നേഹിക്കാനുള്ള കാരണം ഇതാണ്.. |This is the reason why daughter Kunjata loves Manoj K Jayan

Most Popular

To Top