ദുൽഖർ നേരത്തെ വിവാഹിതൻ ആയതിനു കാരണം ഇതാണ്. മമ്മൂട്ടി പറയുന്നു |This is the reason why Dulquer got married earlier. Mammootty says

ദുൽഖർ നേരത്തെ വിവാഹിതൻ ആയതിനു കാരണം ഇതാണ്. മമ്മൂട്ടി പറയുന്നു |This is the reason why Dulquer got married earlier. Mammootty says

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ദുൽഖർ സൽമാൻ സ്വന്തമായി സിനിമയിൽ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ഒരു പാൻ താരമായി മാറാൻ ഒരുപാട് സമയം ഒന്നും ദുൽഖറിന് വേണ്ടി വന്നിരുന്നില്ല. 2011ലാണ് താരം വിവാഹിതനാകുന്നത് അമൽ സൂഫിയ എന്ന പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം ദുൽഖർ ജീവിതം കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്. ഇവർക്ക് ഇപ്പോൾ അഞ്ച് വയസ്സ് പ്രായമുള്ള ഒരു മകളും ഉണ്ട്. വളരെ നേരത്തെ വിവാഹം കഴിച്ചവരാണ് ഇവർ.
ദുൽഖർ സൽമാൻ എന്തുകൊണ്ടാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതനായത് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ മമ്മൂട്ടി. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരാകുന്നത് ജീവിതത്തിന് കൂടുതൽ ദിശാബോധവും സ്ഥിരതയും നൽകുമെന്നാണ് മമ്മൂട്ടി പറയുന്നത്.

വർഷങ്ങൾക്ക് മുൻപായിരുന്നു മമ്മൂട്ടി കാര്യം പറഞ്ഞത്. ഇപ്പോൾ ദുൽഖറിൻറെ പന്ത്രണ്ടാം വിവാഹ വാർഷിക ദിനത്തിൽ മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്. ഇതിനുദാഹരണമായി മമ്മൂട്ടി പറയുന്നത് സ്വന്തം ജീവിതം തന്നെയാണ്. ദുൽഖറിനെ പോലെ തന്നെ വളരെ നേരത്തെ വിവാഹം ചെയ്ത ഒരാളാണ് താനും. മമ്മൂട്ടിയും സുൽഫിതും തമ്മിലുള്ള പ്രണയം എന്നും തങ്ങൾക്കിടയിൽ ഒരു റോൾ മോഡലായിരുന്നു എന്ന ദുൽഖറും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

തന്നെ ഏറ്റവും കൂടുതൽ അമ്പരപെടുത്തിയ പ്രണയമെന്നത് ഉപ്പയുടെയും ഉമ്മയുടെയും ആണ് എന്നായിരുന്നു ദുൽഖർ പറഞ്ഞിരുന്നത്. എത്ര തിരക്കിലാണെങ്കിലും ഇരുവരും എല്ലാ ദിവസവും പരസ്പരം സംസാരിക്കുന്നത് കാണാറുണ്ട്. ആ പ്രണയം കണ്ടാണ് താൻ വളർന്നു വന്നത് എന്നും താരം പറഞ്ഞിരുന്നു. ദുൽഖറിനും അമാലിനും നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കുഞ്ഞിക്കയുടെയും ഭാര്യയുടെയും വിവാഹ വാർഷികം സന്തോഷം നിറഞ്ഞത് ആവട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.
Story Highlights: This is the reason why Dulquer got married earlier. Mammootty says