Entertainment

നയൻ‌താര ഗ്ലാമർസ് വേഷങ്ങൾ ചെയ്യാനുള്ള കാരണം ഇതാണ്, തുറന്നു പറഞ്ഞു നയൻസ് |This is the reason why Nayanthara does glamorous roles

നയൻ‌താര ഗ്ലാമർസ് വേഷങ്ങൾ ചെയ്യാനുള്ള കാരണം ഇതാണ്, തുറന്നു പറഞ്ഞു നയൻസ് |This is the reason why Nayanthara does glamorous roles

.മലയാളി പ്രേക്ഷകർക്കിടയിൽ ഇന്നും വലിയൊരു ആരാധകനിര സ്വന്തമായുള്ള താരമാണ് നയൻതാര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രം മുതൽ ഇങ്ങോട്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത് മലയാളത്തിൽ നിന്നാണ് തുടക്കമെങ്കിലും തമിഴ് സിനിമ ലോകമാണ് നയൻതാരയ്ക്ക് മികച്ച കരിയർ സമ്മാനിച്ചത് എന്ന് പറയണം. എന്നാൽ കരിയറിന്റെ തുടക്കത്തിൽ ഒട്ടുമിക്ക ചിത്രങ്ങളിലും അതീവ ഗ്ലാമർസ് ആയി മാത്രമാണ് നയൻതാര എത്തിയിട്ടുള്ളത്. അന്ന് അതിന്റെ പേരിൽ വലിയതോതിൽ വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ കരിയറിൽ ശ്രദ്ധ നൽകുകയായിരുന്നു നയൻസ് ചെയ്തത്. 2013 ആണ് താരത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ ലഭിക്കാൻ തുടങ്ങിയതും. നയൻതാര എന്ന ഒരു ബ്രാൻഡ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതും. ഇപ്പോൾ ഇതാ ബില്ലയിൽ താൻ ഗ്ലാമർ വേഷം ചെയ്തതിനെ കുറിച്ചാണ് നയൻതാര സംസാരിക്കുന്നത്. ബില്ല ചെയ്യുമ്പോൾ സംവിധായകൻ അപ്പുറത്ത് ആർക്കും എന്നിൽ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല.

ആരും എന്നെ അങ്ങനെ ഫുൾ ഗ്ലാമർ മോഡിൽ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് കുറെ ഹോംലി റോളുകൾ ആയിരുന്നു ചെയ്തത് ഗ്രാമീണ പെൺകുട്ടി ഇമേജ് ഉള്ളവ. ആ സമയത്ത് സംവിധായകൻ വിഷ്ണു എനിക്കിത് ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു. വിഷ്ണുവിന്റെ ഭാര്യയും എന്റെ സുഹൃത്തുമായ അനുവിനും ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് അതോടെ മനസ്സിലായി. അത് അഹങ്കാരം അല്ല ജീവിതത്തിൽ ചില കാര്യങ്ങളിൽ നമുക്ക് ഒരു ആത്മവിശ്വാസം വേണം. ബില്ലയുടെയും യാരടി നീ മോഹിനിയുടെയും ഒരേ സമയത്ത് ആണ് ഷൂട്ട് നടന്നത്. ആദ്യ 15 ദിവസത്തെ ഷെഡ്യൂൾ ബില്ലയ്ക്ക് ആയിരുന്നു. പിന്നീടുള്ള 15 ദിവസം യാരടി നീ മോഹിനിയിലും , തന്റെ അഭിനയ ജീവിതത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് നയൻതാര. വലിയ ഇഷ്ടത്തോടെ ആയിരുന്നു നയൻതാരയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്.Story Highlights: This is the reason why Nayanthara does glamorous roles.

നയൻ‌താര ഗ്ലാമർസ് വേഷങ്ങൾ ചെയ്യാനുള്ള കാരണം ഇതാണ്, തുറന്നു പറഞ്ഞു നയൻസ് |This is the reason why Nayanthara does glamorous roles

Most Popular

To Top