ബിരിയാണി ഉള്ള വേദികളിലും ചോറും സാമ്പാറും കിട്ടുമെങ്കിൽ അത് ചൂസ് ചെയ്യുന്ന ആളാണ് മമ്മുക്ക. മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം |This is the secret of Mammootty’s beauty

ബിരിയാണി ഉള്ള വേദികളിലും ചോറും സാമ്പാറും കിട്ടുമെങ്കിൽ അത് ചൂസ് ചെയ്യുന്ന ആളാണ് മമ്മുക്ക. മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം |This is the secret of Mammootty’s beauty

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പറ്റി പലപ്പോഴും വലിയ തോതിൽ തന്നെ വാർത്തകൾ വരാറുണ്ട്. ഈ പ്രായത്തിലും മികച്ച ഫിറ്റ്നസ് രീതികളാണ് അദ്ദേഹം പിന്തുടരുന്നത്. അതുകൊണ്ട് പ്രേക്ഷകരെ പോലും കയ്യിലെടുക്കാൻ ഇപ്പോഴും അദ്ദേഹത്തിന് സാധിക്കുന്നത്. അദ്ദേഹത്തിനോട്‌ ഒരു അകലം ഇട്ടേ നിൽക്കുകയുള്ളൂ. അത്രത്തോളം മികച്ച രീതിയിലാണ് തന്റെ ശരീരത്തെയും മമ്മൂട്ടി കാത്തു സൂക്ഷിക്കുന്നത്. എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ ഭക്ഷണരീതിയെക്കുറിച്ച് സിനി ഫയൽ എന്നൊരു സിനിമാ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഫിറ്റ്നസിനെ കുറിച്ചും ഭക്ഷണരീതിയെ കുറിച്ചും ഒക്കെ വ്യക്തമായ രീതിയിൽ തന്നെ ഇതിൽ പറയുന്നുണ്ട്. കുറുപ്പ് ഇങ്ങനെ..

മമ്മുക്കയുടെ ശരീര സൗന്ദര്യരഹസ്യം…!
മമ്മൂക്ക അങ്ങനെ ജിമ്മിൽ പോകുന്ന ആളല്ല..! ഭക്ഷണ ക്രമീകരണത്തിലൂടെയും അടുക്കും ചിട്ടയും ഉള്ള ജീവിതശൈലിയിലൂടേയുമാണ് മമ്മുക്ക തൻ്റെ ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്…!

വിശന്നാലും മമ്മുക്ക ഒരിക്കലും വലിച്ചുവാരി കഴിക്കുന്നതായി നിങ്ങൾക്ക് കാണാനാവില്ല..! മമ്മുക്കയുടെ സെറ്റിൽ ബിരിയാണിയും ചിക്കൻഫ്രൈയും അടക്കമുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് ഉണ്ടാവാറ് എന്നാൽ അദ്ദേഹം പലപ്പോഴും സ്വയം വിളമ്പുകാരൻ്റെ റോളിൽ വന്ന് സെറിലുള്ളവരെ കഴിപ്പിക്കാറേ ഉള്ളൂ കഴിക്കാറില്ല…! ബിരിയാണി ആണേൽ പോലും കുറച്ച് റൈസും സാലഡും ഓംലറ്റും ആണ് കഴിക്കാറ്..! ചിക്കൻ പീസൊക്കെ മറ്റുള്ളവർക്ക് നൽകും..!

മമ്മുക്ക ജിമ്മിൽ കൂടുതൽ വർക്കൗട്ട് ചെയ്യുന്ന ആളല്ല. പക്ഷെ യോഗാഭ്യാസി ആണ്. നോൺവെജ് വിഭവങ്ങളും മധുരവും പരമാവധി കുറച്ച് പഴങ്ങളും ഇലക്കറികളും സാലഡുകളും ആണ് അദ്ദേഹം ചർമ്മകാന്തി നിലനിർത്താൻ ആയി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് മുപ്പത് വർഷമായി യോഗയും ഭക്ഷണക്രമീകരണവുമാണ് ഫീൽഡിലുള്ള പല യൂത്ത് നടൻമാരെകാളും നന്നായി അദ്ദേഹം ശരീരസൗന്ദര്യം നിലനിർത്തുന്നതിൻ്റെ രഹസ്യം…!

NB: ബിരിയാണി ഉള്ള വേദികളിലും ചോറും സാമ്പാറും കിട്ടുമെങ്കിൽ അത് ചൂസ് ചെയ്യുന്ന ആളാണ് മമ്മുക്ക. മമ്മുക്ക ചിക്കനും മട്ടണും പോലുള്ള വിഭവങ്ങൾ കഴിക്കുന്ന ഫോട്ടോ ഗൂഗിളിൽ തപ്പിയാലും നിങ്ങൾക്ക് കിട്ടില്ല.
Story Highlights: This is the secret of Mammootty’s beauty