ശാന്തിവിള ദിനേശും പ്രിത്വിരാജും തമ്മിലുള്ള ആരും ശ്രെദ്ധിക്കാതെ പോയ സാമ്യം ഇതാണ് |This is the similarity between Shanthivila Dinesh and Prithviraj that no one has noticed

ശാന്തിവിള ദിനേശും പ്രിത്വിരാജും തമ്മിലുള്ള ആരും ശ്രെദ്ധിക്കാതെ പോയ സാമ്യം ഇതാണ് |This is the similarity between Shanthivila Dinesh and Prithviraj that no one has noticed

മലയാളവും കടന്ന് അന്യഭാഷയിലേക്ക് പോലും കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർ എടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ എത്തിയ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. അടുത്തകാലത്തായി വലിയതോതിൽ സാഹിബ് ആക്രമണം നേരിടുന്ന ഒരു നടനാണ് പൃഥ്വിരാജ്. സംവിധാനത്തിലേക്ക് തിരിഞ്ഞതിനുശേഷം പൃഥ്വിരാജ് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറഞ്ഞു എന്നാണ് പലരും പറയുന്നത്. അഭിമുഖങ്ങളിലും മറ്റും നടൻ വലിയ തള്ളുകളാണ് നടത്തുന്നത് ചിലർ അഭിപ്രായപ്പെടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പൃഥ്വിരാജും ശാന്തിവിള ദിനേശും തമ്മിലുള്ള ബന്ധം ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഈയൊരു കുറിപ്പ് വൈറലായി മാറിയത്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ശാന്തിവിള ദിനേഷും പ്രിത്വിരാജും…..ഇവർ രണ്ടുപേരുടെയും ഇന്റർവ്യൂകൾ ഏകദേശം ഒരുപോലെയാണ്. ശാന്തിവിള അണ്ണൻ അറിയാതെ മലയാള സിനിമ സെറ്റിൽ ഒരു ഇല പോലും അനങ്ങില്ല…. മലയാള സിനിമ ഉണ്ടായപ്പോൾ മുതലുള്ള ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന സകലകഥകളും പുള്ളിക്ക് അറിയാം, സിനിമ ഫീൽഡിൽ പുള്ളിക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ഒരാൾ പോലുമില്ല. എന്തിന് ഏറെ പറയുന്നു പല പ്രമുഖ പ്രൊഡ്യൂസർമാരും ആഴ്ചയിൽ രണ്ട് തവണ പുള്ളിയെ വിളിച്ചു സങ്കടം പറയാറുണ്ട്.

ഇനി പ്രിത്വിരാജ്ന്റെ കാര്യമെടുത്താൽ പുള്ളിക്കാരൻ ഇപ്പൊ സൗത്ത് ഇന്ത്യയിൽ ഇറങ്ങാൻ നിൽക്കുന്ന എല്ലാ സിനിമകളുടെയും കഥകൾ നല്ല വ്യക്തമായിട്ട് അറിയാം, അതിന്റെയൊക്കെ സംവിധായകർ ഒരു കാര്യവും ഇല്ലെങ്കിലും പൃഥ്വിയെ വിളിച്ചു ചുമ്മാ കഥ പറയും. എന്തായാലും സ്വന്തം സിനിമ പച്ച പിടിച്ചില്ലെങ്കിലും മറ്റുള്ള നടന്മാരുടെ സിനിമ കഥകൾ കേട്ട് കോരിതരിച്ചുകൊണ്ട് ഇന്റർവ്യൂകളിൽ വന്ന് തള്ളുന്നത് പുള്ളിക്ക് ഒരു വലിയ മനസ്സുള്ളത് കൊണ്ട് മാത്രമാണ്..
Story Highlights: This is the similarity between Shanthivila Dinesh and Prithviraj that no one has noticed