ദൃശ്യം മോഡലിൽ കുറ്റകൃത്യങ്ങൾ നടത്തുന്ന ആളുകളോട് ജിത്തു ജോസഫിന് പറയാൻ ഉള്ളത് ഇതാണ്,|This is what Jithu Joseph has to say to people who commit crimes on the Drishyam model,

ദൃശ്യം മോഡലിൽ കുറ്റകൃത്യങ്ങൾ നടത്തുന്ന ആളുകളോട് ജിത്തു ജോസഫിന് പറയാൻ ഉള്ളത് ഇതാണ്,|This is what Jithu Joseph has to say to people who commit crimes on the Drishyam model,

മലയാള സിനിമയിൽ വലിയൊരു അമ്പരപ്പുണ്ടാക്കിയ ചിത്രമായിരുന്നു ദൃശ്യം എന്ന ചിത്രം. ഒരിക്കലും ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകൾ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രമേയമായി എത്തിയത് എന്ന് പലരും പറഞ്ഞിരുന്നത്. നിരവധി ആളുകൾ ആയിരുന്നു ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകളുമായി എത്തിയിരുന്നത്. ഈ ചിത്രം റിലീസ് ആയതിനുശേഷം നിരവധി കുറ്റകൃത്യങ്ങൾ ഈ ചിത്രത്തിന്റെ അതേ മോഡലിൽ നടക്കുകയും ചെയ്തിരുന്നു. ഇതിന് പലതരത്തിലുള്ള വിമർശനങ്ങൾ സംവിധായകന് ഏൽക്കേണ്ടതായി വരികയും ചെയ്തിരുന്നത്.

ഇപ്പോൾ ഇക്കാര്യത്തിൽ ജിത്തു ജോസഫിന് പറയാനുള്ള കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നേടിക്കൊണ്ടിരിക്കുന്നത്. ഒരു കുറ്റകൃത്യം നടന്നാൽ അത് മറച്ചുവെക്കാനും തെളിവ് നശിപ്പിക്കുവാനും ആയിരിക്കും അത് ചെയ്തവർ ആദ്യം തന്നെ ശ്രമിക്കുന്നത്. അത് ദൃശ്യത്തിന് മുൻപേ തന്നെയുള്ള കാര്യങ്ങളാണ്. ഒരുപക്ഷേ സിനിമയിൽ കാണുന്ന രംഗങ്ങൾ ചില ആളുകളെ സ്വാധീനിച്ചേക്കാം. ഒരു കേസിലെ പ്രതികൾ പിടിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഉപയോഗിച്ച മൊബൈൽ ഫോൺ മറ്റൊരു ദിശയിലേക്കുള്ള ട്രെയിനുകൾ ഉപേക്ഷിച്ചു എന്നായിരുന്നു. സിനിമയിൽ നിന്നുമാണ് ഈ ഒരു ആശയം ലഭിച്ചത് എന്ന് അവർ പറയുകയും ചെയ്തു. പക്ഷേ അവർ ഇതിൽ വിജയിച്ചിരുന്നില്ല എന്നതാണ് സത്യം. അവർ പോലീസിന്റെ പിടിയിൽ ആവുകയായിരുന്നു ചെയ്തത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജോർജുകുട്ടി ഇങ്ങനെ ചെയ്തിരുന്നത് എങ്കിൽ പെട്ടെന്ന് പിടിക്കപ്പെടും.

തിയേറ്ററിൽ ആളെ വിസ്മയിപ്പിക്കുവാൻ വേണ്ടി മാത്രമാണ് താൻ അങ്ങനെയൊരു കാര്യം ചെയ്തത് എന്നും ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ജിത്തു ജോസഫിന്റേതായി പുതുതായി പുറത്തു വന്നിരിക്കുന്ന പുതിയ ചിത്രം കൂമൻ ആണ്. ഒരു ത്രില്ലർ ചിത്രം തന്നെയാണ് കൂമൻ എന്ന ചിത്രവും, ജിത്തു ജോസഫിന്റെ മറ്റു ത്രില്ലർ ചിത്രങ്ങളെപ്പോലെ തന്നെ വളരെ മികച്ച നിലവാരം പുലർത്തിയ ഒരു ചിത്രമാണ് കൂമൻ. തുടക്കം മുതൽ ഒടുക്കം വരെ തിയേറ്ററിലെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന ചിത്രമാണ് കൂമൻ. അതോടൊപ്പം തന്നെ ദൃശ്യം മൂന്ന് എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് എന്നും പറയുന്നു.
Story Highlights: This is what Jithu Joseph has to say to people who commit crimes on the Drishyam model,