Entertainment

വിക്രമിൽ എല്ലാ താരങ്ങളും കോടികൾ വാങ്ങിയപ്പോൾ ഒരു രൂപ പോലും സൂര്യ വാങ്ങിയില്ല. അതിനുള്ള കാരണം ഇതാണ്.

തീയറ്ററുകളിൽ എല്ലാം വലിയതോതിൽ തന്നെ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രമാണ് വിക്രം. കമലഹാസനാണ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം എന്നുതന്നെ പറയാം. അതോടൊപ്പം മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഒക്കെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലോകേഷ് കനകരാജ് ചിത്രം 120 കോടിയിൽ നിർമ്മിച്ചതാണെന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിനുവേണ്ടി താരങ്ങൾ വാങ്ങിയ പ്രതിഫലം ആണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.

കമലഹാസൻ ചിത്രത്തിനുവേണ്ടി 50 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്ന് പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം അറിയുന്നു. അതോടൊപ്പം തന്നെ വിജയസേതുപതി 10 കോടി രൂപയും, ഫഹദ് ഫാസിൽ നാലു കോടി രൂപയുമാണ് ചിത്രത്തിനുവേണ്ടി വാങ്ങിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ പ്രതിഫലം എട്ടു കോടി രൂപയുമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇതുവരെ ചിത്രത്തിനുവേണ്ടി സൂര്യ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം തന്നെയാണ് സൂര്യ കൈകാര്യം ചെയ്യുന്നത്. പ്രതിഫലം വാങ്ങാതിരിക്കാനുള്ള കാരണമാണ് ഇപ്പോൾ ശ്രേദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സിനിമയിൽ സൂര്യ പ്രതിഫലം വാങ്ങാതെ അഭിനയിക്കാൻ കാരണം ജീവിതത്തിൽ പ്രചോദനമായ കമലഹാസന് വേണ്ടിയുള്ള ഒരു ആദരസൂചകമായാണ് സൂര്യ ഈ കഥാപാത്രം ഏറ്റെടുത്തത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വലിയതോതിൽ തന്നെ ഇക്കാര്യം ഇപ്പോൾ ചർച്ചയായി ആയിക്കൊണ്ടിരിക്കുകയാണ്. സൂര്യയുടെ ആരാധകരും അല്ലാത്തവരും എല്ലാം തന്നെ ഇപ്പോൾ ഇത് കേട്ട് കൈ അടിക്കുകയാണ് സൂര്യയുടെ ഈ തീരുമാനത്തിൽ തീർച്ചയായും. ഇത് അംഗീകരിക്കപ്പെടേണ്ട തീരുമാനമാണെന്ന് ആളുകൾ പറയുന്നത്.

ഒരു നടനും ഇങ്ങനെയൊരു കാര്യം ചെയ്യുവാൻ തയ്യാറാവില്ല എന്നും ആ സ്ഥാനത്താണ് സൂര്യ ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി മുന്നോട്ടുവന്നിരിക്കുന്നത് എന്നും ആളുകൾ പറയുന്നുണ്ട്. കലയോടും അഭിനയത്തോടും യഥാർത്ഥത്തിൽ സമർപ്പണം ഉള്ള ഒരു കലാകാരൻ ചെയ്യുന്നതെ സൂര്യ ചെയ്തിട്ടുള്ളൂ എന്നുമാണ് ആളുകൾ പറയുന്നത്.

Most Popular

To Top