റേ പ്പ് സീൻ അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞപ്പോൾ അവർ ചെയ്തത് ഇങ്ങനെയായിരുന്നു..തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ശോഭന.|This is what they did when they said they were not interested in acting in that scene.. Shobhana about her bad experience.

റേ പ്പ് സീൻ അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞപ്പോൾ അവർ ചെയ്തത് ഇങ്ങനെയായിരുന്നു..തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ശോഭന.|This is what they did when they said they were not interested in acting in that scene.. Shobhana about her bad experience.

മലയാളികളുടെ സ്വപ്ന സൗന്ദര്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു നടിയാണ് ഇന്നും ശോഭന. മലയാളികൾക്ക് ഒരിക്കലും വിസ്മൃതിയിലേക്ക് എറിയാൻ സാധിക്കാത്ത ഒരു താരം തന്നെയാണ് ശോഭന. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ശോഭന മടങ്ങിയെത്തിയപ്പോൾ മലയാളികൾ സ്വീകരിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. ഇപ്പോൾ ചെന്നൈയിൽ കലാർപ്പണ എന്ന വിദ്യാലയവുമായി തിരക്കിൽ കൂടിയാണ്.

താരത്തിന്റെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഒരു നിർണായക കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിക്കൊണ്ടാണ് ശോഭന എത്തിയിരിക്കുന്നത്. സിനിമയിലെ പലപ്പോഴും നിലനിൽക്കുന്ന ഒരു കാര്യമാണ് സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലായ്മ എന്നത്. പല നടിമാരും ഇക്കാര്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ശോഭന പറയുന്നത് ഇങ്ങനെയാണ്.. എന്റെ അഭിപ്രായം പറയുന്നതിന് ഞാൻ എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കേണ്ടത്. ഞാൻ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്. സംസാരിക്കുന്നത് എതിർക്കുന്നവർ ഉണ്ട്.

അങ്ങനെ ഉള്ളവർ ഇൻഡസ്ട്രിയൽ ഉണ്ടായിരുന്നിരിക്കാം. മാതാപിതാക്കളുടെ അഭിപ്രായത്തെ അനുകൂലിച്ചിരുന്നു. ഒരു റേപ്പ് സീൻ സിനിമയിൽ ഉണ്ടായിരുന്നു..അത് ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നില്ല. ഞാൻ അതിനെ കുറച്ചുള്ള കഥ പറഞ്ഞ സമയത്ത് തന്നെ അറിയിക്കുകയും ചെയ്തിരുന്നു അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ സീനിൽ ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിച്ചു. സിനിമയിൽ അത് ചേർക്കുകയും ചെയ്തു. സിനിമ ഇറങ്ങിയ സമയത്ത് അച്ഛൻ അത് പ്രശ്നമാക്കി. എന്റെ അനുവാദമില്ലാതെ ചെയ്തത് ശരിയല്ലല്ലോ.

എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്നത് ഞാൻ ചെയ്യാറുള്ളൂ. മലയാളത്തിൽ എനിക്ക് മോശം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും വ്യക്തമാക്കുന്നു. തന്നെ കുറിച്ച് താൻ ഒരിക്കലും തന്നെ ആഴത്തിൽ ചിന്തിച്ചിട്ടില്ല എന്നും അതിനു വേണ്ടി താൻ സമയം കളഞ്ഞിട്ടില്ല എന്നുമാണ് ശോഭന പറയുന്നത്. അച്ഛനുമമ്മയും ഒരാളെ കുറിച്ച് പുകഴ്ത്തി പറഞ്ഞു കേട്ട് ഓർമ്മകളും തന്റെ മനസ്സിൽ ഒന്നുമില്ല.
Story Highlights: This is what they did when they said they were not interested in acting in that scene.. Shobhana about her bad experience.