കോർപ്പറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് വെറും 3,500 രൂപ മുതൽ മുടക്കിൽ സാലഡ് കച്ചവടം തുടങ്ങി. ഇന്ന് പ്രതിമാസ വരുമാനം ഒന്നര ലക്ഷം രൂപ. |Today Megha earns lakhs through salad business

കോർപ്പറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് വെറും 3,500 രൂപ മുതൽ മുടക്കിൽ സാലഡ് കച്ചവടം തുടങ്ങി. ഇന്ന് പ്രതിമാസ വരുമാനം ഒന്നര ലക്ഷം രൂപ. |Today Megha earns lakhs through salad business

ഓരോ വിജയ് കഥകളും നമുക്ക് നൽകുന്ന പ്രചോദനം ചെറുതല്ല എന്ന് തന്നെ പറയണം. നല്ല ഭക്ഷണം കിട്ടുക എന്നു പറയുന്നത് ഒരു വലിയ കാര്യമാണ്. അന്യനാടുകളിലേക്ക് ചെല്ലുമ്പോൾ ഒരുപക്ഷേ നല്ല ഭക്ഷണം നമുക്ക് ഒരുപാട് ലഭിച്ചു എന്ന് വരില്ല. അതിന് ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് പലരും നേരിടാനുള്ളത്. പൂനെ സ്വദേശിയായ മേഘ എന്ന യുവതി സാലഡ് കച്ചവടത്തിലൂടെ ഉണ്ടാക്കിയ വരുമാനമാണ് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒന്നരലക്ഷം രൂപയാണ് ഒരു മാസം സാലഡ് കച്ചവടത്തിലൂടെ ഇവർ ഉണ്ടാക്കിയത്. ജങ്ക് ഫുഡുകൾ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്തുനിന്നും ഇവർ തിരഞ്ഞെടുത്തതാണ് ഈ ഒരു തീരുമാനം. ഇവരുടെ വിജയഗാഥയുടെ പൂർണ്ണരൂപം ഇങ്ങനെ…

ജങ്ക് ഫുഡ് നമുക്ക് എവിടെ നോക്കിയാലും കാണാം.എന്നാൽ ആരോഗ്യകരമായ ഫുഡുകൾ എല്ലായിടത്തും കിട്ടില്ല.അത്തരത്തിൽ ആരോഗ്യകരമായ സാലഡ് വില്പനയിലൂടെ മാസം 1.5 ലക്ഷം രൂപ വരുമാനം നേടുകയാണ്‌ പൂനെ സ്വദേശി മേഘ ബഫ്‌ന.കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തന്നെ സൈഡ് ആയി 2017ൽ വെറും 3,500 രൂപ മുടക്കി സാലഡ് വില്പന തുടങ്ങി.തുടങ്ങാനുള്ള കാരണം പൂനെയിൽ എവിടെയും നല്ല സാലഡുകൾ വാങ്ങാൻ കിട്ടുന്നില്ല എന്ന് ഭർത്താവിനോട് പറഞ്ഞപ്പോൾ എങ്കിൽ തനിക്ക് ഇത് ഒരു ബിസിനസ്സ് ആക്കികൂടെ എന്ന് ഭർത്താവ് തിരിച്ചു ചോദിച്ചതാണ്.അങ്ങനെ കീപ്പ് ഗുഡ് ഷേപ്പ്’എന്ന സംരഭത്തിന് തുടക്കമായി.ആദ്യം ജോലിയോടൊപ്പം ബിസിനസ്സും സൈഡ് ആയി കൊണ്ട് പോയി.ഫെയ്സ്ബുക്കും വാട്‌സ്ആപ്പും വഴി ഓർഡർ സ്വീകരിച്ചു.ഉപഭോക്താക്കളുടെ എണ്ണം കൂടിയപ്പോൾ മാത്രമാണ് കോർപറേറ്റ് ജോലി ഉപേക്ഷിച്ചത്.ഇപ്പോൾ മുപ്പത് പേർ ഗുഡ് ഷേപ്പ് എന്ന സംരംഭത്തിൽ വർക്ക് ചെയ്യുന്നു.27 സാലഡ് വെറൈറ്റികളിലൂടെ മാസം 1.5 ലക്ഷം രൂപ ലാഭം നേടാൻ സാധിക്കുന്നു. keepgoodshape . com. ഇൻസ്റ്റഗ്രാമിൽ എ ഓരോ പേജിലൂടെയാണ് ഈ വിജയകഥ ലോകം മുഴുവൻ അറിയുന്നത്
Story Highlights: Today Megha earns lakhs through salad business