ജനഗണമനയുടെ രണ്ടാം ഭാഗത്തിന് മുൻപ് താനും ഡിജുവും ഒരുമിച്ച് ഒരു സിനിമ ഉണ്ടാകും. തുറന്നു പറഞ്ഞ് ടോവിനോ തോമസ്.|Tovino and Diju will have a film together before the second part of Janaganamana.|

ജനഗണമനയുടെ രണ്ടാം ഭാഗത്തിന് മുൻപ് താനും ഡിജുവും ഒരുമിച്ച് ഒരു സിനിമ ഉണ്ടാകും. തുറന്നു പറഞ്ഞ് ടോവിനോ തോമസ്.|Tovino and Diju will have a film together before the second part of Janaganamana.|

വളരെ മികച്ച വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തിയ ചിത്രമായിരുന്നു ജനഗണമന എന്ന ചിത്രം. ചിത്രം വലിയതോതിൽ തന്നെ വിജയം നേടുകയും ചെയ്തു. സുരാജ് വെഞ്ഞാറമൂട് മമ്താ മോഹൻദാസ് പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം എല്ലാം ജനങ്ങളുടെ നിറഞ്ഞ കയ്യടികൾ സ്വന്തമാക്കിയാണ് പോയത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ വിജയ സൽക്കാരത്തിന് ഇടയിൽ നടക്കുന്ന ചില രസകരമായ കാര്യങ്ങളാണ് ശ്രദ്ധ നേടിയത്. അമ്മയുടെ പാർട്ടിയിൽ ടോവിനോ തോമസ് കുഞ്ചാക്കോ ബോബൻ തുടങ്ങിയവയെല്ലാം തന്നെ എത്തീരുന്നു. സുരാജ് വെഞ്ഞാറമൂട് ടോവിനോ തോമസ് ഒക്കെയുള്ള രസകരമായ ചില നിമിഷങ്ങൾക്കു ആണ് സാക്ഷ്യം വഹിക്കുന്നത്. ജനഗണമനയുടെ രണ്ടാം ഭാഗത്തിന് മുൻപു തന്നെ ഒരു സിനിമ ഡിജോയും താനുമായി ചെയ്യുന്നുണ്ട് എന്നാണ് ടോവിനോ പറഞ്ഞത് വളരെ മനോഹരമായ രീതിയിൽ ആയിരുന്നു സംസാരിച്ചിരുന്നത്.

ജനഗണമനയുടെ രണ്ടാം ഭാഗത്ത് ഇവരാരെങ്കിലും ഫ്രീയല്ലെങ്കിൽ എന്നെ വിളിച്ചാൽ മതി എന്ന് രസകരമായ രീതിയിൽ ടോവിനോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിയിൽ സുരാജ് വെഞ്ഞാറമൂടിന്റെ കിടിലൻ പരിപാടികളും ഉണ്ടായിരുന്നു. ഇതിനിടയിൽ വേദിയിൽ വന്ന് സുരാജ് പറഞ്ഞത് ഉടനെ തന്നെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും മൂന്നാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് രസകരമായി പറഞ്ഞിരുന്നത്. ഒരുപാട് കടമ്പകൾ കടന്നാണ് ചിത്രം തിയേറ്റർ വരെ എത്തിച്ചത് എന്ന് പൃഥ്വി പറഞ്ഞിരുന്നു. ഷൂട്ടിംഗ് സമയത്ത് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും അതിനെയൊക്കെ നന്നായിത്തന്നെ മറികടന്നു കൊണ്ടാണ് തങ്ങൾ ഇവിടെ വരെ എത്തിയത് എന്ന് ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്. , ടോവിനോ തോമസ് എത്തിയത് വളരെ മനോഹരമായി തന്നെ പ്രേക്ഷകർ ആസ്വദിച്ചു എന്നതാണ് സത്യം പൃഥ്വിരാജിനൊപ്പം സുപ്രീയ ഉണ്ടായിരുന്നു. ചാക്കോച്ചൻ കൂടിയെത്തിയതോടെ പരിപാടി കുറച്ചുകൂടി കളർ ആവുകയാണ് ചെയ്യുന്നത്. എല്ലാവരും വളരെ സന്തോഷത്തോടെ കണ്ടുനിന്ന ഒരു പരിപാടിയായിരുന്നു ഇത്.

താരസാന്നിധ്യം തന്നെയായിരുന്നു ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ കിടിലൻ കൗണ്ടറുകൾ വേദിയെ കുറച്ചുകൂടി വിനോദപരമായ രീതിയിൽ കൊണ്ടുചെന്നെത്തിച്ചു. ഗൗരവം ഒക്കെ മാറ്റി വെച്ച് ഓരോ തമാശകൾക്കും വളരെ ആസ്വാദ്യകരമായി ചിരിക്കുന്ന പൃഥ്വിരാജിനെയും ഓരോ വീഡിയോകളിലും ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
Story Highlights:Tovino and Diju will have a film together before the second part of Janaganamana.