Entertainment

ഇത് നമ്മുടെ ടോവിനോ തന്നെയാണോ.? ടോവിനോയുടെ പുതിയ ലുക്ക്‌ കണ്ട് അമ്പരന്ന് പ്രേക്ഷകർ |Tovino Thomas newlook viral in instgram

ഇത് നമ്മുടെ ടോവിനോ തന്നെയാണോ.? ടോവിനോയുടെ പുതിയ ലുക്ക്‌ കണ്ട് അമ്പരന്ന് പ്രേക്ഷകർ |Tovino Thomas newlook viral in instgram

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്റെ കഴിവുകൊണ്ട് ശ്രദ്ധ നേടിയ നടനാണ് ടോവിനോ തോമസ്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറാൻ സാധിച്ചിരുന്നു. നായകനായി ആയിരുന്നില്ല ടോവിനോ തോമസിന്റെ തുടക്കം. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടന് ഒരു വലിയ കരിയർ ബ്രേക്ക് നേടിക്കൊടുത്തത്. പിന്നീട് അങ്ങോട്ട് മികച്ച ചിത്രങ്ങൾ മാത്രമായി ടോവിനോയുടെ കരിയറിൽ നിറഞ്ഞു നിന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ ഒരു പാൻ ഇന്ത്യൻ നടനായി മാറാൻ ടോവിനോ തോമസിന് സാധിച്ചിരുന്നു. ഓരോ ചിത്രത്തിലും വ്യത്യസ്തത കൊണ്ടുവരുവാനും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുവാനും ടോവിനോ തോമസ് പ്രത്യേകമായ ശ്രദ്ധ കാണിക്കാറുണ്ട് എന്നതാണ് സത്യം.

ഒരു കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഷ്ടപ്പാടുകൾ സഹിക്കുവാനും ടോവിനോ തയ്യാറാവുകയും ചെയ്യാറുണ്ട്. അതെല്ലാം ഒരു നടനെന്ന നിലയിൽ താരത്തിന്റെ വലിയ വിജയം തന്നെയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങൾക്കൊക്കെ ആരാധകരും നിരവധിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ടോവിനോ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരു മേക്കോവറാണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

ഈ ചിത്രത്തിൽ ഒരു കറുത്ത മേക്കപ്പ് ലുക്കിലാണ് ടോവിനോ എത്തിയിരിക്കുന്നത്. ടോവിനോയുടെ ഒരു വ്യത്യസ്തമായ കഥാപാത്രം ആയിരിക്കും ഇത് എന്ന് മേക്കിങ് ലുക്കിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ചിത്രം വൈറലായി മാറി. ഇത് നമ്മുടെ ടോവിനോ തന്നെയാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. ഏതായാലും ഒരു കിടിലൻ കഥാപാത്രമാണ് അണിയറയിൽ ഒരുങ്ങാൻ കാത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. കിടിലൻ ചിത്രം ആണ് ഒരുങ്ങുന്നതെന്ന് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നു.
Story Highlights: Tovino Thomas newlook viral in instgram

ഇത് നമ്മുടെ ടോവിനോ തന്നെയാണോ.? ടോവിനോയുടെ പുതിയ ലുക്ക്‌ കണ്ട് അമ്പരന്ന് പ്രേക്ഷകർ |Tovino Thomas newlook viral in instgram
To Top