പ്രണയദിനത്തിൽ ഹൃദയം നിറയ്ക്കുന്ന ഒരു ഒത്തുചേരൽ,അഞ്ച് വർഷത്തെ പ്രണയ സാക്ഷാത്കാരം; വീഡിയോ

അഞ്ച് വർഷത്തെ പ്രണയ സാക്ഷാത്കാരം ഒരു പ്രണയദിനത്തിൽ തന്നെ. അതാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന കാര്യം.ഈ പ്രണയദിനം മനുവിനും ശ്യാമയ്ക്കും അവരുടെ പ്രണയം സുന്ദരമാക്കിയ ദിവസം കൂടിയാണ്.

കുടുംബാംഗങ്ങളുടെ മുഴുവൻ സമ്മതത്തോടെയാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. സ്വന്തം വ്യക്തിത്വങ്ങൾ. ഇരുവരുടെയും വിവാഹം ട്രാൻസ്ജെൻഡർ രീതിയിൽ നിന്ന് കൊണ്ട് തന്നെ വിവാഹം രജിസ്റ്റർ ചെയ്യുവാൻ ആയിരുന്നു ഇവർ മുൻപേ തന്നെ തീരുമാനമെടുക്കുന്നതും.

അഞ്ചു വർഷം നീണ്ടു നിന്നിരുന്ന മനോഹരമായ ഒരു പ്രണയകഥയാണ് ഇവർക്ക് പറയാനുള്ളത്. ശരീരത്തിൻറെ സ്വത്വം തിരിച്ചുപിടിച്ച് ശ്യാമയും മനുവും പ്രണയദിനത്തിൽ ഒന്നായി ജീവിത യാത്ര തുടരുന്നു. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു ഈ പ്രണയസാക്ഷാത്കാരം രേഖകളിലെ ആൺ-പെൺ ഐഡൻറിറ്റി ഉപയോഗിച്ചാണ് ഇപ്പോൾ വിവാഹ രൂപീകരിക്കുന്നത്.

പിന്നീട് ട്രാൻസ്ജെൻഡർ രീതിയിൽ തന്നെ വിവാഹം മാറ്റണമെന്നാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. സീനിയർ എക്സിക്യൂട്ടീവ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക തിരുവനന്തപുരം സ്വദേശിയായ ശ്യാമ പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിൽ സ്റ്റേറ്റ് പ്രോജക്ട് കോഡിനേറ്റർ ആണ്.

രാവിലെ 9 മുക്കാലിന് 10.15 മധ്യത്തിലുള്ള മുഹൂർത്തത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിനായി പ്രണയദിനം തന്നെ ഇവർ മനപ്പൂർവം ഒന്നും തിരഞ്ഞെടുത്തത് ആയിരുന്നില്ല. ജ്യോത്സ്യൻ നിശ്ചയിച്ചു നൽകി തീയതിയും സമയവും ആണെന്നാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.

ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിവാഹത്തിന് നിയമ സാധുത ഉണ്ടോ എന്ന് കാര്യത്തിന് ഇതുവരെ ഇന്ത്യ കടന്നിട്ടില്ല. 2019ലെ ട്രാൻസ്ജെൻഡർ വിവാഹത്തെ പറ്റി ഒന്നും പരാമർശിക്കുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. ഈ പ്രണയദിനത്തിൽ ഏറ്റവും മനസ്സിന് കുളിർമ നൽകിയ ഒരു കാഴ്ച തന്നെയായിരുന്നു ഈ വിവാഹം. ഇവർക്ക് ഒത്തുചേരാൻ ഒരു പ്രണയദിനം എത്തിയിരിക്കുന്നു എന്നും ഇവരുടെ പ്രണയത്തെ ഇവർക്ക് ഓർമ്മയിൽ വയ്ക്കാൻ ഒരു ദിനം.

Leave a Comment

Your email address will not be published.

Scroll to Top