Entertainment

ഇളയദളപതി വിജയുടെ വീടിന് അരികിൽ തന്നെ കോടികളുടെ വീട് സ്വന്തമാക്കി തൃഷ. ഇതിന് പിന്നിലെ കാരണം ഇതോ എന്ന് പ്രേക്ഷകർ. |Trisha achieved new home in vijay’ s house near

ഇളയദളപതി വിജയുടെ വീടിന് അരികിൽ തന്നെ കോടികളുടെ വീട് സ്വന്തമാക്കി തൃഷ. ഇതിന് പിന്നിലെ കാരണം ഇതോ എന്ന് പ്രേക്ഷകർ. |Trisha achieved new home in vijay’ s house near

തമിഴ് സിനിമ ലോകത്ത് ലേഡീസ് സൂപ്പർസ്റ്റാർ ആവേണ്ട നായികയായിരുന്നു തൃഷ. ഒരുകാലത്ത് തമിഴ് സിനിമ ലോകത്ത് തൃഷയുണ്ടാക്കിയ ഓളം അത്രത്തോളം വലുതായിരുന്നു. അടുത്തകാലത്ത് മണിരത്നം ഒരുക്കിയ പൊന്നിയന്‍ സെൽവൻ എന്ന ചിത്രത്തിലൂടെ ആ പഴയ പ്രൗഢിയിലേക്ക് വീണ്ടും തൃഷ മടങ്ങി എത്തുകയായിരുന്നു ചെയ്തത്. മലയാളത്തിൽ തൃഷ അഭിനയിച്ചതും ശ്രദ്ധ നേടിയിരുന്നു. തൃഷ ഇപ്പോൾ വ്യക്തിജീവിതത്തിലും നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. താരങ്ങൾ പുതുതായി എന്തെങ്കിലും വാങ്ങുന്നത് വലിയ വാർത്തയല്ല, പ്രേക്ഷകർക്കും. തൃഷ കോടികൾ മുടക്കി വീട് വാങ്ങിയതിനെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

പൊന്നിയൻ സെൽവൻ, റാങ്കി എന്നിങ്ങനെ രണ്ട് സിനിമകൾ തിയറ്ററുകളിൽ എത്തിച്ചാണ് 2022ൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത്. ഏറ്റവും വലുതായി വിജയ് നായകനായ ദളപതി 67 ലും അറിയുന്നത്. ലോകേഷ് കനകരാജ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് കോടികൾ വിലമതിക്കുന്ന പുതിയൊരു വീട് താരം സ്വന്തമാക്കിയത് . മുൻപ് നടൻ അജിത്തിന്റെ വീടിന് അരികിലായി അഞ്ചു കോടി മുതൽ മുടക്കിൽ ഒരു ഫ്ലാറ്റ് താരം സ്വന്തമായി വാങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ വിജയുടെ വീടിന് സമീപം 35 കോടി രൂപയുടെ വീട് വാങ്ങി എന്നതാണ് അറിയാൻ സാധിക്കുന്നത്. ഈ വാർത്ത ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു.

അടുത്ത സമയത്തായിരുന്നു വിജയുടെ ഭാര്യയുമായി വിജയ് അകൽച്ചയിലാണ് എന്നും ഇരുവരും വിവാഹമോചനത്തിന്റെ വാക്കിലാണ് എന്ന തരത്തിലുള്ള വാർത്തകൾ വന്നത്. ഇതിനോടൊപ്പം വിജയുടെ പേര് ചേർത്ത് പല യുവ നടിമാരുടെയും പേരുകളും ഉയർന്നു വന്നു. സോഷ്യൽ മീഡിയ വ്യാപകമാകുന്ന സമയത്താണ് ഇപ്പോൾ തൃഷ വിജയുടെ വീടിനരികിൽ വീട് വാങ്ങിയതെന്ന വാർത്തയും വൈറലാകുന്നത്. അതോടെ തൃഷയെ കുറിച്ചും പലരും ഗോസിപ്പുകളുമായി എത്തുന്നുണ്ട്. അതേസമയം പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ തൃഷയുടെ മേക്കപ്പ് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ശരിക്കും ഒരു രാജകുമാരി പോലെയാണ് തൃഷയെ കണ്ടാൽ തോന്നുക എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
Story Highlights: Trisha achieved new home in vijay’ s house near

Most Popular

To Top