വിവാഹമോചനത്തിന് താല്പര്യം ഇല്ല..! വിവാഹം കഴിക്കുകയാണ് എങ്കിൽ ഇങ്ങനെയൊരാളെ മാത്രം, വിവാഹ സങ്കല്പത്തെക്കുറിച്ച് തൃഷ|Trisha said about the concept of marriage

വിവാഹമോചനത്തിന് താല്പര്യം ഇല്ല..! വിവാഹം കഴിക്കുകയാണ് എങ്കിൽ ഇങ്ങനെയൊരാളെ മാത്രം, വിവാഹ സങ്കല്പത്തെക്കുറിച്ച് തൃഷ|Trisha said about the concept of marriage

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകളും എടുത്തു പറഞ്ഞ ഒരു കാര്യം എന്നത് തൃഷയുടെ സൗന്ദര്യത്തെക്കുറിച്ച് തന്നെയായിരുന്നു. തൃഷയുടെ ഒരു വലിയ തിരിച്ചുവരവ് തന്നെയാണ് പൊന്നിയിൻ സെൽവൻ എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു. അത്രത്തോളം മികച്ച കഥാപാത്രത്തെയാണ് തൃഷ സിനിമയിൽ മനോഹരം ആക്കിയിരിക്കുന്നത്. തൃഷ മേക്കപ്പിട്ട് ഏറ്റവും സമയം കണ്ണിമചിമ്മാതെ താൻ നോക്കിയിരുന്നു പോയിരുന്നു എന്നാണ് നടൻ ജയറാം പോലും പറഞ്ഞിരുന്നത്. അത്രയും സൗന്ദര്യമായിരുന്നു തൃഷയ്ക്ക്. താൻ നോക്കുന്നത് കണ്ട് തൃഷയ്ക്ക് എന്തെങ്കിലും ദേഷ്യം തോന്നുമോന്ന് ഭയന്ന് തൃഷയോടും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു താൻ നോക്കുന്നത് അത്ര ഭംഗി ഉള്ളതുകൊണ്ടാണ് മോശമായി കരുതരുത് എന്ന്.

എന്നാൽ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് തൃഷ എന്നതാണ് തൃഷയുടെ ആരാധകരെ വലിയ വേദനയിൽ ആഴ്ത്തുന്ന ഒരു വസ്തുത എന്തുകൊണ്ടാണ് തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്നത് ആണ്. പലപ്പോഴും പ്രേക്ഷകർ ചോദിക്കാറുള്ളതാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഈ ചോദ്യത്തിന് ഒരു മറുപടിയുമായാണ് തൃഷ എത്തിയിരിക്കുന്നത്. ഒരു ചാനൽ അഭിമുഖത്തിലാണ് തന്റെ വിവാഹ കാര്യത്തെക്കുറിച്ച് തൃഷ തുറന്നു പറഞ്ഞത്. പേരിനു വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടുവാനും ഒന്നും തന്നെ തനിക്ക് താല്പര്യമില്ലാത്ത കാര്യമാണ്. വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല.

എല്ലാം കൊണ്ടും തനിക്ക് അനുയോജ്യനായ ഒരാളെ ഞാൻ കണ്ടെത്തുകയാണെങ്കിൽ തീർച്ചയായും വിവാഹത്തെക്കുറിച്ച് താൻ ചിന്തിക്കും. തന്റെ സുഹൃത്തുക്കളിൽ തന്നെ നിരവധി ആളുകളാണ് വിവാഹം കഴിച്ചു നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകുന്നത്. വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. തനിക്ക് അത്തരത്തിൽ വിവാഹമോചിത ആകുവാൻ ഒരു ഭർത്താവിനെ ഡിവോഴ്സ് ചെയ്യുവാനോ താല്പര്യമില്ല. അതുകൊണ്ടുതന്നെ ശരിയായ ആളെ കണ്ടെത്തിയാൽ മാത്രമേ താൻ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ ശരിയായ വ്യക്തിയെ കണ്ടു പിടിച്ചാൽ താൻ വിവാഹം കഴിക്കുക തന്നെ ചെയ്യും എന്നാണ് പറയുന്നത്. തൃഷയുടെ തീരുമാനം വളരെ നല്ല തീരുമാനം ആണ് എന്നാണ് പ്രേക്ഷകരും ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.
Story Highlights: Trisha said about the concept of marriage