ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രങ്ങൾ എന്നും മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുന്നവയാണ്. പ്രേക്ഷകർക്ക് ഒന്ന് ഊഹിക്കാൻ പോലും സാധിക്കാത്ത ട്വിസ്റ്റുകൾ ആണ് ചിത്രത്തിൽ ഉള്ളത്.

ദൃശ്യത്തിന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രമാണ് 12 ത് മാൻ. വലിയ പ്രതീക്ഷയോടെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ ടീസറും ട്രെയിലറും എല്ലാം തന്നെ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ഓളം തീർത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രമോ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. തോക്ക് നിറയ്ക്കുന്ന ഉണ്ണി മുകുന്ദനാണ് പ്രമോയിൽ കാണിക്കുന്നത്.

ഇവൻ ആണോ.? നിഗൂഢതയുടെ ചുരുൾ അഴിയാൻ കാത്തിരിക്കു എന്ന അടിക്കുറിപ്പും പ്രമോയ്ക്ക് നൽകിയിട്ടുണ്ട്. ഉണ്ണിയുടെ ഇങ്ങനെ ഒരു ചിത്രം ആയതുകൊണ്ടുതന്നെ സിനിമയിലെ ആ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണിമുകുന്ദൻ ആണോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഉണ്ണിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എങ്കിൽ തന്നെ പ്രേമോയിലൂടെ ആളുകൾക്ക് മുൻപിൽ വെളിപ്പെടുത്തുവാൻ മാത്രം വിഡ്ഢിയാണോ ജിത്തുജോസഫ് എന്ന് ആളുകൾ ചോദിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ആളുകൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരിക്കും ചിത്രത്തിലെ കൊലയാളിയെന്നും അത് ആരാണെന്ന് യാതൊരുവിധത്തിലുള്ള ഊഹം നൽകാതിരിക്കാൻ ആണ് ആദ്യമായി ഇത്തരത്തിൽ ഉണ്ണിമുകുന്ദനെ ഒരു പ്രമോ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. നിരവധി താരനിരയാണ് ചിത്രത്തിലുള്ളത്. ഉണ്ണിമുകുന്ദൻ , പ്രിയങ്ക നായർ, ശിവദ, ഷൈൻ ടോം ചാക്കോ, അനുശ്രീ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്
