100 കൊടി സിനിമ എങ്ങനെ മോശമായി ചിത്രീകരിക്കാമെന്നും എങ്ങനെ മികച്ചതായി ചിത്രീകരിക്കാമെന്നും കാണിച്ചു തന്ന രണ്ട് സംവിധായകർ!!

100 കോടി ബഡ്ജറ്റിൽ ഒരു സിനിമ ഉണ്ടാവുക എന്ന് പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ അതിൽ ചിന്തിക്കേണ്ടതായി ഉണ്ട്. കാരണം 100 കോടി ബഡ്ജറ്റ് ഇറങ്ങുന്ന ചിത്രങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടാകും.

അതിൻറെ മേക്കിങ് സ്റ്റൈലിൽ ഒത്തിരി പ്രത്യേകതകൾ ഉണ്ടായിരിക്കും. അത്‌ എങ്ങനെ മികച്ചതാക്കി എടുക്കാം എന്ന് തെളിയിക്കുകയായിരുന്നു കെജിഎഫ് എന്ന ചിത്രവും. കോടികൾ മുടക്കി എങ്കിലും 4 ദിവസം കൊണ്ട് ഇരട്ടി തുകയാണ് അവർ തിരികെ പിടിച്ചത്. അത്രത്തോളം മികച്ച രീതിയിൽ മുൻപോട്ടു പോയി എന്നതാണ് ശ്രദ്ധനേടുന്നത്. സാധാരണ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കെജിഎഫ് എത്തിയത്.

ഒരു നടന്ന സംഭവം എന്നതിലുപരി അതിനെ ചിത്രീകരിച്ച രീതി അത് വളരെ മികച്ചതായിരുന്നു. അതിൽ സംവിധായകൻറെ കഴിവ് എടുത്തുപറയണം. പ്രത്യേകിച്ച് നായികയായ ശ്രീനിധിക്ക് കൂടി പ്രാധാന്യം നൽകുകയായിരുന്നു രണ്ടാം ഭാഗത്തിൽ. സാധാരണക്കാരുടെ ചിത്രങ്ങളിലെല്ലാം നായികമാർ ഒന്നുകിൽ നായകന്റെ നിഴലായി നിലനിൽക്കും. അല്ലായിരുന്നെങ്കിൽ ഒരു ഡാൻസ് കളിക്കും. അതിനപ്പുറം മറ്റു പ്രത്യേകതകൾ ഒന്നുമില്ലാത്ത നായിക.

ആ ചരിത്രംകൂടിയാണ് മാറ്റിമറിച്ചത്. ഏകദേശം നായകനൊപ്പം തന്നെ പ്രാധാന്യം നായികയ്ക്കും നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ കെ.ജി.എഫിനെ കുറിച്ചും മരയ്ക്കാറിനെക്കുറിച്ചുള്ള വിശദീകരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു ട്രോൾ രീതിയിലാണ് ഇത് വന്നിരിക്കുന്നത്.

100 കോടി ബഡ്ജറ്റ് ഉണ്ടെങ്കിൽ ഒരു സിനിമ എങ്ങനെ മോശമായി ചിത്രീകരിക്കാമെന്നും എങ്ങനെ മികച്ചതായും ചിത്രീകരിക്കാം എന്നും കാണിച്ചു തന്ന രണ്ട് സംവിധായകർ എന്നു പറഞ്ഞുകൊണ്ടാണ് പ്രിയദർശന്റെയും പ്രശാന്ത് നീലിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഓരോ കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്.

Leave a Comment