ബാലരമയുടെ ജംഗിൾ ടൈംസിലും ഇടം നേടി മേപ്പടിയാൻ, സന്തോഷം പങ്കുവച്ചു ഉണ്ണി മുകുന്ദൻ.

ഉണ്ണിമുകുന്ദൻ നായകനായെത്തിയ ഉണ്ണിമുകുന്ദൻ തന്നെ നിർമ്മാണം നിർവഹിച്ച പുതിയ ചിത്രമായിരുന്നു മേപ്പടിയാൻ എന്ന ചിത്രം. വലിയ സ്വീകാര്യത ആയിരുന്നു ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നത്. ഒരു മികച്ച കുടുംബ ചിത്രം എന്ന നിലയിൽ തന്നെ ആയിരുന്നു ചിത്രം അറിയപ്പെട്ടിരുന്നത് എന്നതും ആളുകൾ ശ്രദ്ധിച്ച് കാര്യം തന്നെയാണ്. ഇപ്പോൾ രസകരമായ ഒരു വസ്തുതയാണ് ഉണ്ണിമുകുന്ദൻ പങ്കുവച്ചിരിക്കുന്നത്.

ബാലരമയുടെ ജംഗിൾ ടൈംസിൽ മേപ്പടിയൻ എഫ്ക്ട് കാണുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു പുതിയ ചിത്രം ബാലരമയുടെതായി താരം പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രം നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ആരാധകരെല്ലാം ഈയൊരു ചിത്രം ഏറ്റെടുത്തിരിക്കുക ആണ് കാണാൻ സാധിച്ചിരുന്നത്. നിരവധി ആളുകൾ ആയിരുന്നു താരത്തിന്റെ ചിത്രത്തിന് കമൻറുകളുമായി എത്തിയത്. ഈരാറ്റുപേട്ടക്കാരൻ ആയ ജയകൃഷ്ണന്റെ കഥ ആയിരുന്നു സിനിമ പറഞ്ഞിരുന്നത്.

ചിത്രം ഇതുവരെ ഉണ്ണിമുകുന്ദനും ചെയ്യാത്ത രീതിയിലുള്ള ഒരു ചിത്രമാണെന്നും ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ തോതിൽ വ്യത്യാസങ്ങൾ കൊണ്ടുവരുവാൻ സാധിക്കും എന്ന ചിത്രമാണ് എന്നും ആരാധകർ ഒരേപോലെ പറഞ്ഞിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയുടെ ആയിരുന്നു ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്. ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ ചിത്രം
മുടക്ക് മുതൽ തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചിത്രത്തിൻറെ പ്രത്യേകതയായി തന്നെയായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. സാധാരണ ഉണ്ണിമുകുന്ദൻ ചെയ്യുന്ന ആക്ഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആയിരുന്നു മേപ്പടിയാൻ.

Leave a Comment

Your email address will not be published.

Scroll to Top