മേപ്പടിയാനോട് ഉണ്ണി മുകുന്ദന്റെ സമയം തെളിഞ്ഞു. താരത്തെ തേടി എത്തിയ പുതിയ സന്തോഷ വാർത്ത.

എന്നും നമുക്ക് നമ്മുടെ ജവാന്മാരെ ഓർത്ത് അഭിമാനിക്കാനുള്ള മനോഹരമായ പട്ടാള ചിത്രങ്ങളൊക്കെ സമ്മാനിച്ചിട്ടുള്ള പ്രശസ്തനായ ഒരു സംവിധായകനും നടനും ഒക്കെയാണ്.

റിട്ടയേഡ് ആർമി ഓഫീസർ ആയ മേജർ രവി. അദ്ദേഹമായിരുന്നു മികച്ച ഒരുപാട് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചത്. കീർത്തിചക്രയും കുരുക്ഷേത്രയും ഒക്കെ അതിൽ എടുത്തു പറയേണ്ടത് ചിത്രങ്ങൾ തന്നെയാണ്. മേജർ മഹാദേവൻ എന്ന ഒരു കഥാപാത്രത്തെ നമുക്ക് മുന്നിലേക്ക് പരിചയപ്പെടുത്തി തന്നതും അദ്ദേഹം തന്നെയായിരുന്നു. ഇപ്പോഴിതാ ഒരു വമ്പൻ ചിത്രവുമായി അദ്ദേഹം ഒരിക്കൽ ക്കൂടി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുകയാണ്.

അതിൻറെ ഒരു സൂചനയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ലഭിക്കുന്നത്. സ്ഥിരം രീതിയിൽ നിന്നും മാറി ഈ ചിത്രത്തിൽ നായകനാവുന്നത് ഉണ്ണി മുകുന്ദനാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ആദ്യമായാണ് മേജർ രവി ഒരുക്കുന്ന ഒരു ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനാകുന്നത്. ഇന്ത്യ, ചൈന ഗവാലി, പ്രശ്നത്തെയും അധികരിച്ചു കൊണ്ടാണ് ഈ ചിത്രം പോകുന്നതെന്ന് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു വരുന്നത്. വളരെ അടുത്ത സൗഹൃദം ഉണ്ണി മുകുന്ദൻ ആയി മേജർ രവിക്ക് ഉണ്ട്.

ഉണ്ണി മുകുന്ദൻ മേജർ രവി കൂട്ടുകെട്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ച കണ്ടിട്ടുണ്ട്.. ഉണ്ണിമുകുന്ദൻ സൂപ്പർഹിറ്റ് ചിത്രമായ മേപ്പടിയാനിൽ വക്കീൽ വേഷത്തിൽ എത്തിയത് മേജർ രവി ആയിരുന്നു. അതിൽ കൈയടി നേടുന്ന മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുവാനും അദ്ദേഹത്തിന് സാധിച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിനുശേഷം ഉണ്ണിമുകുന്ദനും താരമൂല്യം വലിയ തോതിൽ വർദ്ധിച്ചു എന്ന ഒരു വാർത്തയാണ് അറിയാൻ സാധിക്കുന്നത്. ഉണ്ണിമുകുന്ദന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published.

Scroll to Top