“സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ് ഒന്നും വെറുതെ കിട്ടിയതല്ല നല്ലവണ്ണം കഷ്ടപ്പെട്ട് പ്രാർത്ഥിച്ചു കിട്ടിയതാണ്,”- വിശദീകരണം അറിയിച്ചു ഉണ്ണി മുകുന്ദൻ |Unni Mukundhan talkes about Secret Agent youtube issue

“സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ് ഒന്നും വെറുതെ കിട്ടിയതല്ല നല്ലവണ്ണം കഷ്ടപ്പെട്ട് പ്രാർത്ഥിച്ചു കിട്ടിയതാണ്,”- വിശദീകരണം അറിയിച്ചു ഉണ്ണി മുകുന്ദൻ |Unni Mukundhan talkes about Secret Agent youtube issue

നടൻ ഉണ്ണി മുകുന്ദനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളുടെ ചർച്ചാവിഷയം എന്ന് പറയേണ്ടിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ കഴിഞ്ഞദിവസം തന്റെ സിനിമയെ കുറിച്ച് മോശമായി സംസാരിച്ച സീക്രട്ട് ഏജന്റ് എന്ന ഒരു യൂട്യൂബറേ പരസ്യമായി ചീത്ത വിളിച്ചു എന്ന് തരത്തിൽ ആയിരുന്നു ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിലൊക്കെ തന്നെ പ്രചരിച്ചിരുന്നത്. ഫോണിൽ വിളിച്ചുകൊണ്ട് യൂട്യൂബറോഡ് അസഭ്യം പറയുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ വളരെ വേഗം വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഈ കാര്യത്തെക്കുറിച്ച് ഒരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി തന്നെ. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് ഉണ്ണി സംസാരിക്കുന്നത്. ഉണ്ണി മുകുന്ദൻ പറയുന്ന മറുപടി ഇങ്ങനെയാണ്.

തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയില്ല. പക്ഷേ ഇന്നലെ ആ വ്യക്തിയെ ഞാൻ 15 മിനിറ്റിനു ശേഷം തിരികെ വിളിച്ചു മാപ്പ് ചോദിച്ചിരുന്നു. തിരിച്ച് അദ്ദേഹവും എന്നോട് മാപ്പ് ചോദിച്ചു. വീഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടി ആയിരിക്കാം. എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടും ആവാം. മാൻലി ആയി സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ചു കാര്യം പറഞ്ഞത്. സിനിമ റിവ്യൂ ചെയ്യണം. അഭിപ്രായങ്ങൾ പറയണം പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്. എന്റെ ദേഷ്യമോ സങ്കടമോ അതാ വ്യക്തിയുടെ പേഴ്സണൽ പരാമർശങ്ങളോടാണ്. നിങ്ങൾ ഒരു വിശ്വാസിയല്ല എന്ന് വെച്ച് ഞാൻ അയ്യപ്പനെ വിറ്റു എന്ന് പറയാൻ ഒരു യുക്തിയുമില്ല. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെ ആക്കി എന്ന് പറയുമ്പോൾ അത് അച്ഛനെയും അമ്മയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.

എന്റെ പ്രതികരണം മോശമായി എന്ന് എനിക്ക് തോന്നിയത് കൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റിനു മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചത്. ഉണ്ണി എന്ന് ഞാൻ ഇമോഷണൽ റിയാക്ട് ചെയ്തു എന്ന് പലരും പറയുന്നുണ്ട് സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ് ഒന്നും വെറുതെ കിട്ടിയതല്ല നല്ലവണ്ണം കഷ്ടപ്പെട്ട് പ്രാർത്ഥിച്ചു കിട്ടിയതാണ് അതിനെ ഇവിടുത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദിയുള്ളത്. ഞാനാ പറഞ്ഞത് ഒരു മകന്റെ വിഷമമായിട്ട് കാണാം അല്ലെങ്കിൽ ഉണ്ണി മുകുന്ദൻ തന്നെ അഹങ്കാരം ആയിട്ട് കാണാം. ഒരു സിനിമ ചെയ്തു അതിനെ വിമർശിക്കാം എന്നത് കൊണ്ട് എന്റെ മാതാപിതാക്കളെയോ എന്റെ കൂടെ അഭിനയിച്ച ദേവൂ എന്ന കുട്ടിയെയും അനാദരവൊട് സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല. മാളികപ്പുറം തമിഴ് തെലുങ്ക് വേഷങ്ങൾ റിലീസ് ആവുകയാണ് എല്ലാവരും പ്രാർത്ഥിക്കണമെന്നും കമന്റ് ചെയ്യുന്നുണ്ട്
Story Highlights: Unni Mukundhan talkes about Secret Agent youtube issue