ഈ രണ്ട് നടന്മാരും ആ ധനുഷ്, കാർത്തി, സൂര്യ, ആര്യ, ജയം രവി എന്നിവരെ കണ്ട് പഠിക്കണം ഫാൻസ്മാത്രമല്ല അല്ലാത്തവരും ഇവരുടെ നല്ല സിനിമകൾക്ക് കൊതിക്കുന്നുണ്ട്,|Varis and Thunive movie review

ഇന്ന് തമിഴ്നാട്ടിൽ നിന്നും മികച്ച ഒരു രണ്ട് ചിത്രങ്ങൾ ആയിരുന്നു തിയറ്റർ റിലീസ് ആയി കേരളത്തിൽ എത്തിയത്. ഈ ചിത്രങ്ങൾ എത്തിയതോടെ വലിയ സ്വീകാര്യതയും പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചിരുന്നു.. ഈ ചിത്രങ്ങൾ എന്താണ് ആരാധകർക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്നത് എന്നറിയാനായിരുന്നു പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്നത്. വിജയുടെ വാരിസും അജിത്തിന്റെ തുനിവുമായിരുന്നു ഈ അടുത്ത സമയത്ത് തീയേറ്ററുകളിൽ എത്തിയ ചിത്രം. ഈ രണ്ട് ചിത്രങ്ങളും വലിയ സ്വീകാര്യതയായിരുന്നു നേടിയിരുന്നത്. എങ്കിലും ഏത് ചിത്രമാണ് മുന്നിട്ടുനിൽക്കുന്നത് എന്ന് ചോദിച്ചാൽ പകുതിയിൽ അധികമാളുകളും പറഞ്ഞത് വിജയുടെ വാരിസ് എന്ന ചിത്രത്തെ കുറിച്ച് തന്നെയാണ്. സാധാരണ രക്ഷകൻ എന്ന ടൈപ്പ് കാസ്റ്റിൽ നിന്ന് മാറി വിജയ് ഫാമിലി ചിത്രത്തിന്റെ ഭാഗമായി മാറിയെന്നും ഒരു കംപ്ലീറ്റ് ഫാമിലി ആണ് ചിത്രം എന്നുമായിരുന്നു പറഞ്ഞിരുന്നത് അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരിക്കുന്നത് ഈ ചിത്രത്തിലാണ്.രണ്ട് ചിത്രങ്ങളും കണ്ട ഒരു വ്യക്തി ചിത്രത്തെക്കുറിച്ച് പറയുന്ന റിവ്യൂ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനി ഫയൽ എന്ന സിനിമ ഗ്രൂപ്പിൽ വന്ന് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ജീവിതത്തിൽ ആദ്യമായി ഒരു ദിവസം രണ്ട് തമിഴ് പടം തിയ്യേറ്ററിൽ പോയി കണ്ടു (ഒരു ടിക്കറ്റ് ഓസിന് കിട്ടിയതായിരുന്നു) ഞാൻ വിജയ് ഫാനോ അജിത്ത് ഫാനോ അല്ല നല്ല സിനിമകളുടെ സംവിധായകരുടെ ഫാനാണെന്ന് വ്യക്തമാക്കി കൊണ്ട് സിനിമ എന്റെ കാഴ്ചപാടിൽ പറയാം

വാരിസ്പതിവ് പോലെ രക്ഷകനായ വിജയ് കുടുംബത്തെ രക്ഷിക്കുന്ന പടം വിജയുടെ ക്യൂട്ട് എക്സ്പ്രഷൻസ്, യോഗി ബാബുവുമായുള്ള കോമഡി, ഡാൻസ് ഇതെല്ലാം അടിപൊളി ആയിരുന്നു വിജയിലുപരി പടത്തിൽ എന്താണ് ഉള്ളത് ചോദിച്ചാൽ ഒന്നുമില്ല ഒരു തെലുങ്ക് ഡ്രാമ അതിൽ വർക്ക് ഔട്ട് ആവാത്ത പാസം,സെന്റിമെൻസ് ഒന്നും ചെയ്യാനില്ലാതെ വെറുതെ വന്ന് പോവുന്ന ഒരു ലോഡ് കഥാപാത്രങ്ങൾ സൂര്യവംശവും, സന്തോഷ് സുബ്രഹ്മണ്യവും ഉൾപ്പെടെ തമിഴിൽ പണ്ട് കണ്ട സിനിമകളിലെ പലതും അടിച്ചു മാറ്റിയ രംഗങ്ങൾ ഫാൻസുകാർക്ക് ഗംഭീരമായി തോന്നാം, സാധാരണ പ്രേഷകർക്ക് ചിലപ്പോൾ ഒരു വൺ ടൈം വാച്ചബിൾ തോന്നിയാൽ ഭാഗ്യം സിനിമയെ സീരിയസായി കാണുന്നവർക്ക് ദുരന്തം എന്ന അനുഭവമായിരിക്കും.

തുനിവ്ട്രൈലറിലെ പോലെ ബാങ്ക് റോബറിയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം. അജിത്തിന്റെ വൺ മാൻ ഷോ, അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിന് ഗംഭീര അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. റോക്കറ്റ് വേഗത്തിൽ തെറിക്കുന്ന ആദ്യ പകുതി ശരിക്കും ഒരുപാട് പ്രതീക്ഷ നല്കി. എന്നാൽ രണ്ടാം പകുതിയിൽ ഒരു ഫ്ലാഷ് ബാക്കും ലോജിക്ക് ഇല്ലാത്ത ക്ലൈമാക്സും എല്ലാം കൂട്ടി ചേർത്ത് അല്പം വലിപ്പിച്ചു. മഞ്ജു വാര്യർ അടിപൊളിയായിരുന്നു. മൊത്തത്തിൽ അജിത്ത് ആരാധകർക്ക് കൊണ്ടാടാനുള്ള വകയുണ്ട്. സാധാരണക്കാർക്കും ഇഷ്ടമാവും. സിനിമ പ്രേമികൾക്ക് തരക്കേടില്ല എന്നാൽ രണ്ടാം പകുതി കുറച്ചൂടെ നന്നാക്കായിരുന്നു തോന്നും. NB: ഈ രണ്ട് നടന്മാരും ആ ധനുഷ്, കാർത്തി, സൂര്യ, ആര്യ, ജയം രവി എന്നിവരെ കണ്ട് പഠിക്കണം ഫാൻസ്മാത്രമല്ല അല്ലാത്തവരും ഇവരുടെ നല്ല സിനിമകൾക്ക് കൊതിക്കുന്നുണ്ട് ഞാനും.
Story Highlights: Varis and Thunive movie review
