മോഹൻലാൽ ക്രെയിൻ തള്ളി..! വർണ്ണപകിട്ട് എന്ന ചിത്രത്തിന്റെ അറിയാകഥകൾ.

അടുത്ത സമയത്ത് ഓടിടി റിലീസ് ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മീനയും മോഹൻലാലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ എല്ലാവരും പറഞ്ഞു ഈ പഴയ മീനയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ എവിടെയോ കണ്ടിട്ടുണ്ടല്ലോന്ന്. അത് വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലായിരുന്നു. ചിത്രത്തിലെ സണ്ണി, 1997 മുതൽ 2022 വരെ ഏകദേശം കാൽനൂറ്റാണ്ട് നീളുന്ന ഈ താരജോഡികൾ ആരാധകരുടെ ഹൃദയത്തിൽ വലിയൊരു സ്വീകാര്യത തന്നെയാണ് നിറച്ചു കൊണ്ടിരിക്കുന്നത്. ഇതിന് തുടക്കമിടുന്നത് ഐവി ശശി സംവിധാനം ചെയ്ത വർണ്ണപ്പകിട്ട് എന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ അറിയാൻ കഥകളെപ്പറ്റി ഇപ്പോൾ തിരക്കഥാകൃത്ത് പറയുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്..

സിനിമയെടുത്ത് സാമ്പത്തികമായി നഷ്ടത്തിലായ ജോകുട്ടൻ ഏറെക്കാലത്തിനുശേഷം ബിസിനസിലൂടെ കരകയറിയ ശേഷമാണ് വീണ്ടും സിനിമ നിർമാതാവ് ആകാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. കഥയുടെ ഒരു ആശയം അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനും ഐവി ശശി സാരമായി അനുഭൂതി എന്ന ചിത്രത്തിലെ ചർച്ച നടക്കുന്ന സമയത്താണ് ജോകുട്ടൻ എന്നോട് കഥ പറഞ്ഞത്. അദ്ദേഹത്തിന് പരിചയമുള്ള ഒരാളുടെ കഥയാണ് പറഞ്ഞത്. സിംഗപ്പൂർ ബിസിനസ് ചെയ്യുന്ന ശ്രീലങ്കക്കാരൻ ഒരു കോൾ ഗോളിന് വാടകയ്ക്കെടുത്ത് ശ്രീലങ്കയിൽ കൊണ്ടുപോയി വിവാഹം ചെയ്തു. അവരെ അന്വേഷിച്ച് സിംഗപ്പൂരിൽ നിന്നും മാഫിയ എത്തി പെൺകുട്ടിയെ തിരികെ കൊണ്ടുപോയതാണ് കഥ. കഥ തുടങ്ങുമ്പോൾ മോഹൻലാൽ ചിത്രത്തിലെ ഇല്ല.

ജോകുട്ടൻ പറഞ്ഞ കഥ കേരളവുമായി ബന്ധവും പശ്ചാത്തലവും വേണം എന്ന് ഞങ്ങൾ തീരുമാനിച്ചു. മറ്റു നാടകീയ മുഹൂർത്തങ്ങളും എല്ലാം സിനിമയ്ക്ക് വേണ്ടി ഞങ്ങൾ സൃഷ്ടിച്ചത്. വർണ്ണ പകിട്ടിൻറെ തിരക്കഥ പൂർത്തിയാകുന്നതുവരെ ലാൽസാറിനെ ബന്ധപ്പെട്ടില്ല. ആ കാലത്ത് പുതിയ എഴുത്തുകാരുടെയോ സംവിധായകരുടെയോ സിനിമകൾക്ക് അധികം അവസരം നൽകുന്നു ഉണ്ടായിരുന്നില്ല. ഐവി ശശി എന്ന സംവിധായകൻ ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ സിനിമ യാഥാർഥ്യമായത് ലാൽസാറിനെ ബന്ധപ്പെട്ടപോൾ അദ്ദേഹം സമ്മതം മൂളിയത്. സിനിമയുടെ ആദ്യകടമ്പ ഞങ്ങൾ പിന്നിട്ടു. ചിത്രത്തിൻറെ ഷൂട്ടിംഗ് കോട്ടയത്ത് നടക്കുന്ന സമയത്ത് ക്രെയിൻ തള്ളുവാൻ മോഹൻലാലും ഒപ്പം ചേർന്നതാണ് ഓർമിക്കുന്നത്. ഇടവേളയിലാണ് ചിത്രീകരണം. ഭക്ഷണം പോലും കഴിക്കാതെ മോഹൻലാൽ അഭിനയിക്കുന്നത് കൊണ്ട് മറ്റ് അഭിനേതാക്കൾ ഒന്നും പരാതി പറയാൻ പോലും കഴിഞ്ഞില്ല. അദ്ദേഹത്തിൻറെ ശ്രമകരമായ ഒരു അധ്വാനം സിനിമയ്ക്ക് പിന്നിലുണ്ട് അഞ്ചു കോടി രൂപയായിരുന്നു ചിത്രം മൂന്ന് മോഹൻലാൽ ചിത്രങ്ങളുടെ തുകയായിരുന്നു ആ സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയത്. വലിയതോതിൽ തന്നെ ഹിറ്റായെങ്കിലും ചെറിയ സാമ്പത്തിക സാമ്പത്തിക നഷ്ടം തന്നെ നിർമാതാവ് ഉണ്ടായിരുന്നു.