“ടോവിനോ ചിത്രം പരാജയപ്പെട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി അതിന്റെ കാരണം ഇത്” – വീണ നായർ |Veena Nair talkes about she was very happy when the film with Tovino in the lead failed

“ടോവിനോ ചിത്രം പരാജയപ്പെട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി അതിന്റെ കാരണം ഇത്” – വീണ നായർ |Veena Nair talkes about she was very happy when the film with Tovino in the lead failed

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് വീണ നായർ. വെള്ളിമൂങ്ങ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെയാണ് ബിഗ് സ്ക്രീനിൽ താരം തിളങ്ങിയത്. സുരേഷ് ഗോപി നായകനായ മേ ഹും മൂസ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് സിനിമയിലേക്ക് താരം നടത്തിയിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം പറയുന്ന കാര്യങ്ങൾ. ടോവിനോയുടെ ഒരു സിനിമ പരാജയപ്പെട്ടപ്പോൾ താൻ വളരെയധികം സന്തോഷിച്ചു എന്നാണ് വീണ പറയുന്നത്. താരത്തിന്റെ തുറന്ന് പറച്ചിലിനെതിരായി നിരവധി ആളുകളാണ് വിമർശനങ്ങളുമായി എത്തിയത്. ഒരു സഹപ്രവർത്തകന്റെ ചിത്രം പരാജയപ്പെടുമ്പോൾ എങ്ങനെയാണ് സന്തോഷിക്കാൻ കഴിയുന്നത് എന്നാണ് ചിലർ ചോദിച്ചത്.

എന്നാൽ താരമതിന്റെ യഥാർത്ഥ കാരണം പറയുകയും ചെയ്തു. മുൻപ് ഒരു ടോവിനോ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നു. 15 ദിവസത്തെ ഡേറ്റ് ആണ് ഇതിന് വേണ്ടി ചോദിച്ചത്. സിനിമയ്ക്ക് വേണ്ടി 15 ദിവസം മാറ്റിവെച്ചു. ഇത് കാരണം തനിക്കൊരു ഉദ്ഘാടന പരിപാടി നഷ്ടമാവുകയും ചെയ്തു. എന്നാൽ ഡേറ്റ് അടുത്ത സമയത്ത് പോലും അവരുടെ ഭാഗത്തു നിന്ന് ഒരു കമ്മ്യൂണികേഷനും ഉണ്ടായില്ല. തുടർന്ന് താൻ സംശയം തോന്നിയപ്പോൾ അവരെ വിളിച്ചു ചോദിച്ചു. മറ്റൊരു നടി റോളിലേക്ക് കാസ്റ്റ് ചെയ്തുവെന്ന അവർ പറഞ്ഞു എന്ന് ഞാൻ പറഞ്ഞു. പിന്നീട് ഞാൻ ഒരിക്കലും നിർമാതാവിനെ ആശുപത്രിയിൽ വച്ച് കണ്ടപ്പോൾ സിനിമയുടെ പ്രവർത്തകർ നിർമ്മാതാവിനോട് തന്നെക്കുറിച്ച് പറഞ്ഞ കഥയെ കുറിച്ച് അറിഞ്ഞു. 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചു എന്നാണ് അറിഞ്ഞത് എന്ന് നിർമ്മാതാവ് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞത് ഈ കാരണമാണ്. എന്നാൽ അതുകൊണ്ടുതന്നെ തനിക്ക് ഈ പടം എട്ട് നിലയിൽ പൊട്ടിയപ്പോൾ ചെറിയൊരു സന്തോഷം ഉണ്ടായി എന്നും ഏറെ രസകരമായ രീതിയിൽ താരം പറയുന്നുണ്ട്.
Story Highlights: Veena Nair talkes about she was very happy when the film with Tovino in the lead failed